പ്രണയം പൂവണിഞ്ഞു, കുടുംബവിളക്ക് താരം ശ്രീലക്ഷ്മി വിവാഹിതയാവുന്നു, വരന്‍ ആരാണെന്ന് അറിയണ്ടേ

46

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. ഈ പരമ്പരയിലെ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ഒരു പ്രത്യേക താത്പര്യമാണ് പ്രേക്ഷകര്‍ക്ക്.

Advertisements

ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി ശ്രീലക്ഷ്മി ശ്രീകുമാര്‍. കുടംബ വിളക്ക് സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് ശ്രീലക്ഷ്മി അവതരിപ്പിക്കുന്നത്.

Also Read:ആ കാരണം കൊണ്ടാണ് ഞാന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്, വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സുതുറന്ന് മീനാക്ഷി

തന്റെ വ്യക്തി ജീവിതത്തിലെ ഒരു സന്തോഷമാണ് ശ്രീലക്ഷ്മി ആരാധകരുമായി പങ്കുവെച്ചത്. തന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നുവെന്നാണ് ശ്രീലക്ഷ്മി അറിയിച്ചത്. അടുത്ത മാസം 16നാണ് ശ്രീലക്ഷ്മിയുടെ വിവാഹ നിശ്ചയം.

ലക്ചററായ ജോസ് ഷാജിയാണ് മീനാക്ഷിയുടെ വരന്‍. 2025 ല്‍ ആയിരിക്കും വിവാഹമെന്നും വിവാഹത്തിന് ഒരു വര്‍ഷത്തെ ഗ്യാപ്പ് ഉണ്ടായിരിക്കുമെന്നും തന്റെ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീലക്ഷ്മി കുറിച്ചു.

Also Read:ബിഗ് ബോസ് കാണാറില്ല, ഷോ ആസ്വദിക്കാന്‍ കഴിയുന്നില്ല, അരോചകമായി തോന്നുന്നുവെന്ന് അഖില്‍ മാരാര്‍

മെയ് 16 എന്നെഴുതിയ ലോക്കിന്റെ ഇമോജിയും ചേര്‍ത്ത് എന്‍ഗേജ്‌മെന്റ് ഡയറീസ് എന്ന ഹാഷ് ടാഗും ഫോട്ടോയ്‌ക്കൊപ്പം ശ്രീലക്ഷ്മി ചേര്‍ത്തിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ സഹതാരങ്ങളായ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Advertisement