ആ കാരണം കൊണ്ടാണ് ഞാന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്, വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സുതുറന്ന് മീനാക്ഷി

120

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു മീനാക്ഷി. ഏതാനും സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വലിയൊരു ഇടം നേടാന്‍ മീനാക്ഷിക്ക് കഴിഞ്ഞിട്ടുണ്ട്.

Advertisements

കാക്കക്കറുമ്പന്‍ എന്ന സിനിമയിലൂടെയാണ് മീനാക്ഷി അഭിനയരംഗത്തേക്ക് എത്തിയത്. ആകെ എട്ട് സിനിമകളില്‍ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. ഇതിന് പിന്നാലെ മലയാള സിനിമയില്‍ നിന്നും മീനാക്ഷി അപ്രത്യക്ഷമാവുകയായിരുന്നു.

Also Read:എടാ മോനേ, ആറു ദിവസം കൊണ്ട് 50കോടി ക്ലബ്ബില്‍ ആവേശം, ബോക്‌സ് ഓഫീസിനെ തൂക്കി രംഗ

സിനിമയില്‍ നിന്നും മീനാക്ഷി ബ്രേക്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ ഒത്തിരി റൂമറുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്നും ബ്രേക്കെടുക്കാനുള്ള കാരണം തുറന്നുപറയുകയാണ് ഒരു അഭിമുഖത്തില്‍ മീനാക്ഷി.

കുടുംബജീവിതത്തിന് പ്രാധാന്യം കൊടുക്കണമെന്ന് ആഗ്രഹിച്ചപ്പോഴായിരുന്നു സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. കുടുംബവും കരിയറും ഒരുമിച്ച് കൊണ്ടുപോകുന്നവരുണ്ടെന്നും അവരോടൊക്കെ തനിക്ക് ബഹുമാനമാണെന്നും തന്റേതായ ലൈഫിന് വേണ്ടിയാണ് ഇടവേളയെടുത്തതെന്നും മീനാക്ഷി പറയുന്നു.

Also Read:ബിഗ് ബോസ് കാണാറില്ല, ഷോ ആസ്വദിക്കാന്‍ കഴിയുന്നില്ല, അരോചകമായി തോന്നുന്നുവെന്ന് അഖില്‍ മാരാര്‍

ആരുടെയും നിര്‍ബന്ധത്തിന് വേണ്ടിയല്ല താന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്. താന്‍ തന്നെയാണ് തനിക്ക് നിയന്ത്രണം വെച്ചതെന്നും കുടുംബത്തിന് സമയം കൊടുക്കണമെന്ന് തനിക്കുണ്ടായിരുന്നുവെന്നും തന്റെ പങ്കാളി തനിക്ക് ഒത്തിരി സപ്പോര്‍ട്ടാണെന്നും മീനാക്ഷി പറയുന്നു.

Advertisement