എടാ മോനേ, ആറു ദിവസം കൊണ്ട് 50കോടി ക്ലബ്ബില്‍ ആവേശം, ബോക്‌സ് ഓഫീസിനെ തൂക്കി രംഗ

34

അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങളെല്ലാം ഹിറ്റ് ചിത്രങ്ങള്‍ തന്നെയായിരുന്നു. എല്ലാം മികച്ച കളക്ഷനാണ് നേടിയത്. മലയാള സിനിമകളുടെ മാര്‍ക്കറ്റ് വളരുന്നതിന്റെ ഏറ്റവും വലിയ തെളിവ് തന്നെയായിരുന്നു ഇത്.

Advertisements

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വിജയക്കൊടി പാറിച്ചത് മലയാള സിനിമയില്‍ നിന്നുതന്നെയാണെന്ന് മനസ്സിലാവും. വിഷുവിന് തിയ്യേറ്ററിലെത്തിയ ചി്ത്രങ്ങളും ആ വിജയത്തുടര്‍ച്ചയുടെ ഭാഗമാവുകയാണ്.

Also Read:എന്റെ പഴയകാലത്തിലേക്ക് പോയതുപോലെ, വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിന് പിന്നാലെ കുറിപ്പുമായി മോഹന്‍ലാല്‍

വിഷുവിന് തിയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം. വിഷു റിലീസില്‍ മുന്നില്‍നില്‍ക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചിത്രം.

പ്രമുഖ ട്രാക്കര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 50 കോടി പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലും ആവേശം കയറിപ്പറ്റിയിട്ടുണ്ട്.

Also Read:ന്യൂയോര്‍ക്കിലെ റോഡില്‍ നൃത്തം ചെയ്ത് റിമി ടോമി, നാട്ടില്‍ വല്ലോം ആയിരുന്നെങ്കില്‍ ഇപ്പോ കാണാമായിരുന്നുവെന്ന് ആരാധകര്‍

വെറും ആറു ദിവസം കൊണ്ടാണ് ആവേശം 50 കോടി ക്ലബ്ബിലെത്തിയത്. നാലുദിവസം കൊണ്ട് 50 കോടിയിലെത്തിയ ആടുജീവിതമാണ് ഈ ലിസ്റ്റില്‍ മുന്നില്‍. നാലു ദിവസം കൊണ്ട് 50 കോടി നേടിയ ലിസ്റ്റില്‍ ലൂസിഫറുമുണ്ട്.

Advertisement