സണ്ണി വെയ്‌നിന്റെ സിനിമകൾ ഫസ്റ്റ് ഡേ കാണില്ല; ആകെ ഫസ്റ്റ് ഡേയ്ക്ക് പോകാറുള്ളത് ഈ നടന്റെ സിനിമയ്ക്ക് മാത്രം; വെളിപ്പെടുത്തി ഭാര്യ രഞ്ജിനി കുഞ്ചു

424

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ ആദ്യ സിനിമ ആയിരുന്ന സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സണ്ണി വെയ്ൻ. സുജിത്ത് ഉണ്ണികൃഷ്ണൻ എന്ന സണ്ണി വെയ്ൻ ദുൽഖർ സൽമാന്റെ സുഹൃത്തായ കുരുടി എന്ന കഥാപാത്രത്തെയാണ് ആ ചിത്രത്തിൽ അഭിനയിച്ചത്.

അതിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോൾ കൈ നിറയെ അവസരങ്ങളുമായി മലയാള സിനിമയുടെ മുൻനിര യുവനായകൻമാരുടെ കൂട്ടത്തിലാണ് സണ്ണി വെയിൻ.

Advertisements

ഒരു നടൻ എഏന്നതിലുപരി നിർമ്മാതാവായും വളർന്ന് കഴിഞ്ഞ സണ്ണി വെയിൻ പലപ്പോഴും അഭിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ കൂടിയാണ്. ഡാൻസർ കൂടിയായ രഞ്ജിനി കുഞ്ചുവിനെയാണ് സണ്ണി വെയ്ൻ വിവാഹം ചെയ്തിരിക്കുന്നത്. പതിനൊന്ന് വർഷത്തോളം പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ALSO READ- സിനിമാ മോഹം പറഞ്ഞത് ഉമ്മയോട് മാത്രം; ഉമ്മ ആദ്യമായി തിയേറ്ററിൽ വന്നത് എന്റെ സിനിമ കാണാൻ; മനസ് തുറന്ന് ലുക്മാൻ

ഇപ്പോഴിതാ തങ്ങൾ പ്രണയിച്ചു നടന്നിരുന്നവർ ആയിരുന്നെങ്കിലും സണ്ണി വെയ്ന്റെ സിനിമകൾ ഇതുവരെ താൻ ഫസ്റ്റ് ഡേ കാണാൻ പോയിട്ടില്ലെന്നാണ് രഞ്ജിനി പറയുന്നത്.

താൻ ആകെ ഫസ്റ്റ് ഡേ പോയി കാണുന്നത് ദുൽഖർ സൽമാന്റെ സിനിമകൾ മാത്രമാണെന്നും ഇതുവരെ സണ്ണിയുടെ സിനിമകൾ ഒരുമിച്ച് പോയി കണ്ടിട്ടില്ലെന്നുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജിനി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിനിയുടെ വെളിപ്പെടുത്തൽ.

ALSO READ- എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, ക ഷ്ടപ്പാട് പറഞ്ഞ് സൗഭാഗ്യ; പിന്തുണച്ച് പ്രേക്ഷകരും

സണ്ണി വെയ്‌നിന്റെ സിനിമകൾ സത്യം പറഞ്ഞാൽ ആദ്യം പോയി കാണാറില്ല. കാരണം സിനിമയുടെയും മുഴുവൻ കാര്യങ്ങളും ഞാൻ കേട്ടിട്ടുണ്ടാകും.

അപ്പോൾ ഫസ്റ്റ് പോയി കണ്ടിട്ട് കാര്യമുണ്ടാവില്ല. അതുകൊണ്ട് റിലാക്സ്ഡായിട്ട് കുറച്ചു കഴിഞ്ഞിട്ടാണ് കാണാൻ പോകുകയെന്നാണ് രഞ്ജിനി പറയുന്നത്.

Advertisement