എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, ക ഷ്ടപ്പാട് പറഞ്ഞ് സൗഭാഗ്യ; പിന്തുണച്ച് പ്രേക്ഷകരും

316

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്സത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.

2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇരുവരും ഒന്നിച്ച് ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുക ആണ്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.

Advertisements

കഴിഞ്ഞ വർഷം സൗഭാഗ്യ ഒരു കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളെ ചുറ്റിപ്പറ്റിയാണ് ഓരോ വീഡിയോസും വരാറുള്ളത്. ഇപ്പോഴിതാ താരം ഭർത്താവ് അർജുൻ സോമശേഖറിനൊപ്പം ടെലിവിഷൻ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് ഉരുളയ്ക്ക് ഉപ്പേരി എന്നൊരു പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഒപ്പം യൂട്യൂബ് ചാനലിലും സജീവമാണ്.

ALSO READ- ‘റംസാനുമായി ഒൻപത് മാസമായി പ്രണയത്തിൽ’; വാസ്തവമെന്ത്? ഒടുവിൽ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് ദിൽഷ

സൗഭാഗ്യ തന്റെയും മകൾ സുദർശന എന്ന സുധാപ്പൂവിന്റെയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഉണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

‘എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, അടുത്തൊന്നും പറ്റുമെന്ന് തോന്നുന്നില്ല. അവളെന്റെ പുറകെ തന്നെയാണ്,’ – എന്നാണ് സൗഭാഗ്യ പറയുന്നത്. സൗഭാഗ്യ വാഷ് റൂമിന് ഉള്ളിൽ നിന്ന് പകർത്തിയിരിക്കുന്ന വീഡിയോയിൽ മകൾ സുധാപൂ നിരങ്ങി ഡോറിന് അടുത്തേക്ക് വരുന്നതും നായക്കുട്ടി അതിനകത്ത് ഇരിക്കുന്നതുമൊക്കെയാണ് കാണുന്നത്.

ALSO READ- വാതോരാതെ സംസാരിക്കുന്ന ഷംന കാസിമിന്റെ ഭർത്താവ് ഗൗരവക്കാരൻ; ഷംനാദിന് ജാഡയാണല്ലേ എന്ന് പ്രേക്ഷകർ; നല്ല ദേഷ്യക്കാരനാണെന്ന മറുപടിയുമായി ഷംന

അതേസമയം, മകളെ തനിച്ച് പരിപാലിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഒരമ്മയുടെ ക ഷ്ടപ്പാട് മനസിലാക്കി തരുന്നതാണ് സൗഭാഗ്യയുടെ വീഡിയോയെന്നും പ്രേക്ഷകർ പ്രതികരിക്കുന്നു.

അർജുന്റെ വീട്ടിൽ സൗഭാഗ്യയെയും മകളെയും കൂടാതെ ചേട്ടനും മക്കളും മാത്രമാണ് ഉള്ളത്. മാസങ്ങൾക്ക് മുന്നേ ആയിരുന്നു അർജുന്റെ അമ്മ മരിച്ചത്. അർജുന്റെ അച്ഛനും ചേട്ടന്റെ ഭാര്യയും ലോക്ഡൗൺ കാലത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ആ വേദനയിൽ നിന്ന് കുടുംബം കരകയറുന്നതിന്റെ ഇടയിലാണ് അമ്മയെയും അർജുന് നഷ്ടമായിരിക്കുന്നത്.

ഇപ്പോൾ, സൗഭാഗ്യയും താര കല്യാണും ചേർന്ന് നടത്തുന്ന ഡാൻസ് ക്ലാസ് അർജുന്റെ വീട്ടിൽ ആയത് കൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും രാവിലെ താര കല്യാൺ അവിടെ ഉണ്ടാകാറുണ്ട്. ഭർത്താവും നടനുമായിരുന്നു രാജ റാം മരിച്ച ശേഷം താര കല്യാണും ഒറ്റയ്ക്കാണ് താമസിക്കുന്നത്.

Advertisement