‘റംസാനുമായി ഒൻപത് മാസമായി പ്രണയത്തിൽ’; വാസ്തവമെന്ത്? ഒടുവിൽ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് ദിൽഷ

3984

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആയിരുന്നു നാലാം സീസണിൽ ഒരു ഒരു വനിത മത്സരാർഥി വിന്നർ ആയത്. നാലാം സീസണിലെ ശക്തയായ മത്സരാർഥി ആയിരുന്ന നർത്തകിയും അഭിനേത്രിയുമായ ദിൽഷ പ്രസന്നൻ ആണ് ചരിത്രം തിരുത്തിക്കുറിച്ചത്.

ബിഗ് ബോസിലെ ഗെയിമുകളോടും ടാസ്‌കിനോടും നൂറ് ശതമാനം നീതി പുലർത്തിയിരുന്നു ദിൽഷ. അതേസമയം ദിൽഷയുടെ വിജയം അർഹിക്കാത്തത് ആണെന്ന ആരോപണവും വന്നിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷവും വിവാദത്തിന് ഒരു കുറവുമില്ല ദിൽഷയ്ക്ക്. ഡാൻസ് വീഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് ദിൽഷ.

Advertisements

ദിൽഷയുടെ കൂടുതൽ വീഡിയോയിലും പെയർ ആയി എത്താറുള്ളത് ഡാൻസർ റംസാൻ ആണ്. ഇക്കാരണത്താൽ തന്നെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ.

ALSO READ- വാതോരാതെ സംസാരിക്കുന്ന ഷംന കാസിമിന്റെ ഭർത്താവ് ഗൗരവക്കാരൻ; ഷംനാദിന് ജാഡയാണല്ലേ എന്ന് പ്രേക്ഷകർ; നല്ല ദേഷ്യക്കാരനാണെന്ന മറുപടിയുമായി ഷംന

‘ഞാൻ ആരുടെ കൂടെ നിന്നാലും അങ്ങനെയാണ് വരിക. ഞാൻ ഈയ്യടുത്തൊരു വീഡിയോയുടെ തമ്പ് നെയിൽ കണ്ടത് ദിൽഷ കല്യാണത്തെക്കുറിച്ച് സംസാരിച്ചു എന്നാണ്. ‘ഞാനും റംസാനും മൈക്ക് പിടിച്ച് നിൽക്കുന്നതാണ് ചിത്രം. അതൊരു ഡാൻസിനായി പോയതായിരുന്നു. അവിടെ ചെന്ന് വിവാഹത്തെ കുറിച്ച് സംസാരിക്കുമോ’-എന്നാണ് ദിൽഷ ചോദിക്കുന്നത്.

പക്ഷെ, തനിക്കത് തുറന്നു നോക്കണം എന്ന് തോന്നിയിരുന്നു. പക്ഷെ തുറന്നില്ല, കാരണം അതിലൊരു മണ്ണാങ്കട്ടയും ഉണ്ടാകില്ലെന്നറിക്കറിയാം. എന്തിനാണ് കല്യാണത്തെക്കുറിച്ച് പെർഫം ചെയ്യാൻ പോയൊരു വേദിയിൽ പറയുന്നത്. അങ്ങനെ ഒരുപാട് തമ്പ് നെയിലുകൾ കണ്ടിട്ടുണ്ട്. അവരെ സമ്മതിക്കണമെന്നും ദിൽഷ വിമ ർ ശിച്ചു.

ALSO READ- വിജയ് ദേവരകൊണ്ടയുമായി പിരിഞ്ഞോ? ശുഭ്മാൻ ഗില്ലുമായി രശ്മിക പ്രണയത്തിലെന്ന് സൂചന; താരത്തിന്റെ തുറന്നുപറച്ചിൽ വൈറൽ

റംസാനി ഇതൊക്കെ കോമഡിയാണ്. അവനിതൊന്നും കാര്യമായിട്ട് എടുക്കുന്നയാളല്ല. ചിലപ്പോൾ ചിരി വരും. അപ്പോൾ തന്നെ സ്‌ക്രീൻ ഷോട്ട് എടുത്ത് അവന് അയച്ചു കൊടുക്കും. ദിൽഷയും റംസാനും തമ്മിൽ ഒമ്പത് മാസമായി പ്രണയത്തിലാണ് എന്നൊക്കെ കാണും. ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളൂ എന്നും ദിൽഷ പറയുകയാണ്.

അതേസമയം, മുൻപ് ബിഗ് ബോസ് മത്സരാർത്ഥികൾ ആയിരുന്ന റോബിനെയും ബ്ലെസ്ലിയെയും പറ്റിച്ച് കാശുണ്ടാക്കിയെന്ന പേരിലും തനിക്ക് ആരോപണം നേരിടേണ്ടി വന്നുവെന്ന് ദിൽഷ പറഞ്ഞിരുന്നു.

ഒരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോൾ ഒത്തിരി കമന്റുകളാണ് വന്നത്. അതിൽ ചിലർ പറഞ്ഞത് രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കിയെന്നും ആ പൈസ കൊണ്ട് വാങ്ങിയ കാറല്ലേ ഇതെന്നുമാണ് കമന്റുകൾ വന്നത്.

എന്നാൽ, ആ കാറിന്റെ യഥാർഥ വില എന്ന് പറയുന്നത് തന്നെ ഒന്നരക്കോടി രൂപയാണ്. ബിഗ് ബോസിൽ നിന്നും എനിക്കാകെ കിട്ടിയ തുക അമ്പത് ലക്ഷവും. അതിൽ ടാക്‌സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യിൽ കിട്ടുക. അത് എത്രയുണ്ടാവുമെന്ന് നിങ്ങൾക്ക് അറിയാൻ പറ്റുമെന്നാണ് ദിൽഷയുടെ വാക്കുകൾ.

Advertisement