വിജയ് ദേവരകൊണ്ടയുമായി പിരിഞ്ഞോ? ശുഭ്മാൻ ഗില്ലുമായി രശ്മിക പ്രണയത്തിലെന്ന് സൂചന; താരത്തിന്റെ തുറന്നുപറച്ചിൽ വൈറൽ

386

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യൻ യുവസൂപ്പർസ്റ്റാറായ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സിൽ കയറി കൂടിയ സിനിമയാണ് അർജുൻ റെഡി.

കേരളത്തിൽ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളിൽ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തിൽ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിൽ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.

Advertisements

മലയാളികൾക്ക് ഒരുപക്ഷേ രശ്മികയെ കൂടുതൽ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം. കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്.

ALSO READ- ഇന്റർവ്യൂവിൽ മഞ്ജു ചേച്ചി ആകെ അൺകംഫർട്ടബിൾ ആയി; പേഴ്‌സണലായ കാര്യങ്ങൾ ചോദിക്കുമെന്നായിരുന്നു പേടി; ഷിബിലയുടെ വെളിപ്പെടുത്തൽ

സൗത്ത് ഇന്ത്യയിലെ ക്യൂട്ട്നെസ് ക്വീൻ എന്നാണ് രശ്മികയെ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. ചൈൽഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്. ഡിയർ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു.

ഗീത ഗോവിന്ദം ഹിറ്റാവുകയും രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ നിശ്ചയം റദ്ദാക്കുകയും ചെയ്തതോടെ രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തതയും ഇരു താരങ്ങളും വരുത്തിയിട്ടില്ല. ഇപ്പോഴിതാ രശ്മികയെ ചുറ്റിപ്പറ്റി കേൾക്കുന്ന പുതിയ വാർത്തകൾ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റെ തുറന്നു പറച്ചിലിന് പിന്നാലെയാണ് ഉടലെടുത്തതാണ്.

ALSO READ-തനിക്ക് നക്കണമെന്ന് ആര്യയോട് ഞരമ്പൻ, ആര്യ കൊടുത്ത കിണ്ണംകാച്ചി മറുപടി കേട്ടോ

ഒരു അഭിമുഖത്തിൽ വെച്ച്് ടോളിവുഡിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത രശ്മിക മന്ദാനയെ പുകഴ്ത്തി ശുഭ്മാൻ ഗിൽ സംസാരിിച്ചിരുന്നു്. ശുഭ്മാൻ ഗില്ലിനോട് ആരാണ് നിങ്ങളുടെ ക്രഷ് എന്ന് അവതാരക ചോദിച്ചപ്പോഴാണ് മറുപടിയായി രശ്മിക മന്ദാനയെ കുറിച്ച് താരം മനസ് തുറന്നത്. രശ്മികയാണ് തന്റെ ക്രഷ് എന്ന ക്രിക്കറ്റ് താരത്തിന്റെ മറുപടി സോഷ്യൽമീഡിയയിലും വലിയ ചർച്ചയായിരുന്നു. വിജയ് ദേവരകൊണ്ടയുമായി പിരിഞ്ഞ് രശ്മിക ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

അതേസമയം, ഒരു ജപ്പാൻ ബ്രാൻഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയ രശ്മികയോട് ഗില്ലുമായി പ്രണയത്തിലാണോ എന്ന് പാപ്പരാസികൾ ചോദിക്കുകയും ചെയ്തിരുന്നു.


എന്നാൽ, ക്രിക്കറ്റ് താരത്തിന് ഇഷ്ടമാണ് എന്ന പരാമർശത്തിന് തമാശയോടെ ചിരിക്കുക മാത്രമായിരുന്നു രശ്മികയുടെ മറുപടി. ശുഭ്മാൻ ഗിൽ പ്രണയാഭ്യർത്ഥന നടത്തിയോ എന്ന ചോദ്യത്തിനും താരം മനസ് തുറന്നിട്ടില്ല. ഐക്കോണിക്ക് ജാപ്പനീസ് ഫാഷൻ ബ്രാൻഡായ ഒനിറ്റ്സുക ടൈഗറിന്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡ് അംബാസഡറാണ് താനെന്നു രശ്മിക ആരാധകരെ അറിയിച്ചിരുന്നു.

Advertisement