ഇന്റർവ്യൂവിൽ മഞ്ജു ചേച്ചി ആകെ അൺകംഫർട്ടബിൾ ആയി; പേഴ്‌സണലായ കാര്യങ്ങൾ ചോദിക്കുമെന്നായിരുന്നു പേടി; ഷിബിലയുടെ വെളിപ്പെടുത്തൽ

3470

തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ആണെങ്കിൽ, മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ഒഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്നപ്പോൾ മഞ്ജുവിന് മുമ്പും ശേഷവും ഒരുപാട് നടിമാർ വന്നിട്ടുണ്ടെങ്കിലും കിട്ടിയില്ല. താരമൂല്യത്തിന്റെ കാര്യത്തിലും മഞ്ജുവിനൊപ്പമെത്താൻ ഇവർക്കാർക്കും കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ച് വന്നപ്പോഴും മഞ്ജുവിന്റെ സ്ഥാനം ആരാധകർ അവർക്കായി തന്നെ ഒഴിച്ചിട്ടിരുന്നു. 2016 ലാണ് മഞ്ജുവിന്റെ തിരിച്ച് വരവ് ചിത്രമായ ഹൗ ഓൾഡ് ആർ യു വരുന്നത്. ആരാധകർ ആഘോഷമാക്കിയ സിനിമ അവര് തന്നെ നെഞ്ചിലേറ്റുകയും ചെയ്തു. സ്വന്തമായി തന്നെയാണ് അവർ തന്റെ സിനിമകൾക്ക് ഡബ്ബ് ചെയ്യുന്നതും എന്ന പ്രത്യേകതയുണ്ട്.

Advertisements

തന്റെ തിരിച്ച് വരവിൽ മലയാളത്തിൽ മാത്രം ഒതുങ്ങാതെ മികച്ച് വേഷങ്ങൾക്കൊണ്ട് തമിഴിലും അവർ വിസ്മയങ്ങൾ തീർത്തു. ധനുഷിനൊപ്പമുള്ള അസുരൻ അവരിലെ മികച്ച് അഭിനേത്രിയെ പുറത്ത് കൊണ്ട് വരികയായിരുന്നു. പിന്നീട് അജിത്തിന്റെ കൂടെയുള്ള തുണിവും ഏറെ ശ്രദ്ധേയമായി. തന്റേതായി് തമിഴില് പുറത്തിറങ്ങിയ ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചതോടെ തമിഴിലും താരത്തിന്റെ താര മൂല്യം ഉയർന്നിരിക്കുകയാണ്.

ALSO READ- തനിക്ക് നക്കണമെന്ന് ആര്യയോട് ഞരമ്പൻ, ആര്യ കൊടുത്ത കിണ്ണംകാച്ചി മറുപടി കേട്ടോ

അതേസമയം, മലയആള സിനിമാ താരവും പ്രശസ്ത അവതാരകയുമാണ് ഷിബില ഫറ. ഒരുപാട് താരങ്ങളെ താൻ ഇന്റർവ്യൂ ചെയ്തിട്ടുണ്ട് എന്ന് പറയുകയാണ് ഷിബില. താൻ അഭിമുഖം ചെയ്തതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അഭിമുഖത്തെ കുറിച്ച് ഷിബില ദ ഫോർത്ത് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

മഞ്ജു വാര്യർക്ക് ഒപ്പമുള്ള അഭിമുഖം ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത്. മഞ്ജു വാര്യരിൽ അന്നും ഇന്നും ഉണ്ടായ മാറ്റത്തെ കുറിച്ചും ഷിബില പറയുന്നുണ്ട്. ഇതാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ALSO READ- സഹായിക്കാതെ പലരും ആട്ടിവിട്ടപ്പോൾ എനിക്ക് ലക്ഷങ്ങൾ തന്ന എന്റെ പൊന്ന് അനിയനാണ് ലാലു: മോഹൻലാലിനെ കുറിച്ച് അന്ന് ക്യാപടൻ രാജു പറഞ്ഞത്

നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു ചേച്ചി തിരിച്ചു വന്നപ്പോൾ ഞാൻ ഇന്റർവ്യു ചെയ്തിട്ടുണ്ട്. വളരെ അൺ കംഫർട്ടബിൾ ആയിട്ടാണ് അന്ന് ഞാൻ മഞ്ജു ചേച്ചിയെ കണ്ടത്. സംസാരിക്കാനൊക്കെ അന്ന് ചേച്ചിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. റോഷൻ ആൻഡ്രൂസ് സാറും, മഞ്ജു ചേച്ചിയും ആണ് അന്ന് അഭിമുഖത്തിന് വന്നിരുന്നതെന്ന് ഷിബില പറയുന്നു.

താൻപഠിച്ചത് സൈക്കോളജി ആയത് കൊണ്ട് കളർ സംബന്ധമായ കാര്യങ്ങളാണ് ചോദിച്ചത്. അത് ചോദിച്ചപ്പോഴേക്കും മഞ്ജു ചേച്ചി വളരെ അൺ കംഫർട്ടബിൾ ആയി. പേഴ്സണലായ കാര്യങ്ങൾ എന്തെങ്കിലും ഞാൻ ചോദിയ്ക്കും എന്ന് വിചാരിച്ചായിരിക്കും അത്.

അതേസമയം, ഇപ്പോഴത്തെ മഞ്ജു ചേച്ചിയെ കാണുമ്പോൾ എനിക്ക് വളരെ അധികം കൗതുകം തോന്നുന്നു. ചേച്ചി ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോൾ ചേച്ചി വളരെ അധികം ഫ്രീയാണ്. അതിന് ശേഷം ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയും ചേച്ചിയെ അഭിമുഖം ചെയ്തിരുന്നുവെന്നും ഷിബില പറയുന്നു.

ചേച്ചിയുടെ വസ്ത്രധാരണവും ഇഷ്ടമാണ്. ചേച്ചി ധരിയ്ക്കുന്ന ചില ഫാബ് ഇന്ത്യയുടെ സ്‌കേട്ട് എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെ ഏതെങ്കിലും കോട്ടൻ ടോപ്സ് ഒക്കെ കാണുമ്പോൾ ഞാൻ ചേച്ചിയോട് മെസേജ് അയച്ച് ചോദിക്കാറുണ്ട്, ഇതെവിടെ നിന്നാണ് എടുത്തത് എന്ന്. ഒരിക്കൽ ഞാൻ ഒരു വൈറ്റ് ഷർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ പുള്ളിക്കാരി പുറത്തായിരുന്നു. വീട്ടിൽ തിരിച്ചെത്തി ആ ഡ്രസ്സിന്റെ ബ്രാന്റ് നെയിമിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നു. അത്രയും സിംപിളാണ് ചേച്ചിയെന്നും ഷിബില പറയുകയാണ്.

Advertisement