തനിക്ക് നക്കണമെന്ന് ആര്യയോട് ഞരമ്പൻ, ആര്യ കൊടുത്ത കിണ്ണംകാച്ചി മറുപടി കേട്ടോ

30732

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയായി മാറിയ താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലൂടെ ആയിരുന്നു ആര്യ മലയാളികളുടെ മനം കവർന്നത്.

ഏഷ്യാനെറ്റിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയാണ് ആര്യ.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ ആര്യ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ പലപ്പോഴും തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൃത്തികെട്ട ചോദ്യം ചോദിച്ചവന് ആര്യ കൊടുത്ത മറുപടിയാണ് വൈറലായി മാറുന്നത്.

Also Read
എനിക്ക് മമ്മൂട്ടിയേക്കാള്‍ പ്രായം കുറവ്, പക്ഷേ അച്ഛനായി അഭിനയിക്കേണ്ടി വന്നു, ഞാനും ശരീരം ശ്രദ്ധിച്ചിരുന്നേല്‍ മമ്മൂട്ടിയെ പോലെ ആവും, അലന്‍സിയര്‍ പറയുന്നു

സോഷ്യൽ മീഡിയയിലെ ക്യു ആന്റ് എ യിൽ ചോദ്യങ്ങൾക്ക് ആര്യ മറുപടി പറയുന്നതിന് ഇടെയാണ് ഞരമ്പൻ കുഴപ്പം ഉണ്ടാക്കിയത്. ഖുഷിയും അവളുടെ അച്ഛനും തമ്മിൽ സ്നേഹത്തിൽ ആണെന്നും അവർക്കിടയിലെ ബന്ധം വാക്കുകൾ കൊണ്ട് വിവരിക്കാൻ ആകില്ലെന്നും ആര്യ പറയുന്നു.

പിന്നാലെ ആയിരുന്നു തനിക്ക് അ ശ്ലീ ല സന്ദേശം അയച്ചയാളെ ആര്യ തുറന്ന് കാണിച്ചത്. ഇയാളുടെ പേര് ചിത്രവും അടക്കം ആര്യ പങ്കുവച്ചിട്ടുണ്ട്. ആര്യയുടെ കാല് നക്കണം എന്നായിരുന്നു യുവാവ് ക്യു ആന്റ് എയിലൂടെ താരത്തിനോട് പറഞ്ഞത്. ഇയാൾക്കുള്ള മറുപടിയും ആര്യ പങ്കുവച്ചിട്ടുണ്ട്.

ബ്രോ, നിങ്ങൾക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആർക്കെങ്കിലും ഇയാളെ അറിയുമെങ്കിൽ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കൺസൾട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക. കൊച്ചുകുട്ടികളും സ്ത്രീകളും ഇവനിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കണം.

ഇവനരികിൽ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല എന്നായിരുന്നു ആര്യയുടെ മറുപടി. അതേ സനയം ആര്യയോടായി ഒരാൾ ബഡായി ബംഗ്ലാവ് വീണ്ടും ആരംഭിക്കാൻ ആവശ്യപ്പെടുന്നുണ്ട്. താനും അത് ആഗ്രഹിക്കുന്നുണ്ടെന്ന് ആയിരുന്നു ആര്യ നൽകിയ മറുപടി. ബഡായി ബംഗ്ലാവിനും ഇന്നും ആരാധകരുണ്ട്.

ഷോയിലെ ആര്യയുടേയും രമേശ് പിഷാരടിയുടേയും കോമ്പിനേഷൻ സൂപ്പർ ഹിറ്റ് ആയിരുന്നു. അതേ സമയം അവതാരകയായി കയ്യടി നേടിയതിന് പിന്നാലെ അഭിനേത്രിയായും ആര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

90 മിനുറ്റ്സ് ആണ് ആര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ഈയ്യടുത്തായി ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലും ആര്യ അതിഥിയായി എത്തിയിരുന്നു. തന്റെ ജീവിതത്തെ കുറിച്ചുള്ള ആര്യയുടെ വാക്കുകളും വൈറലായിരുന്നു.

Also Read
ആ കുടിയന്മാർ എന്നെ മുറിയിലേക്ക് ഓടിച്ചു കയറ്റി എന്നിട്ട് ചെയ്തത് ഇങ്ങനെ, ശരിക്കും ആ രാത്രി കാളരാത്രി ആയിരുന്നു: പൂനം പാണ്ഡെ പറഞ്ഞത് കേട്ടോ

Advertisement