സിനിമക്കായി പണിത വീട് ഷൂട്ട് കഴിഞ്ഞിട്ടും പൊളിച്ചില്ല, പാവപ്പെട്ട കുടുംബത്തിന് തണലൊരുക്കി സിനിമാപ്രവര്‍ത്തകര്‍, താക്കോല്‍ കൈമാറി സുരേഷ് ഗോപി

81

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. ഒത്തിരി പാവങ്ങളെയാണ് അദ്ദേഹം ഇതിനോടകം സഹായിച്ചത്. ഇപ്പോഴിതാ സിനിമാആവശ്യത്തിനായി നിര്‍മ്മിച്ച വീട് പാവപ്പെട്ട കുടുംബത്തിന് കൈമാറിയിരിക്കുകയാണ് സുരേഷ് ഗോപി.

Also Read:തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാന്‍ ഒരുങ്ങി, പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

അര്‍ജുന്‍ അശോകനെ നായനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിനായി നിര്‍മ്മിച്ച വീടിന്റെ താക്കോലാണ് സുരേഷ് ഗോപി പാവപ്പെട്ട ഒരു കുടുംബത്തിനായി കൈമാറിയിക്കുന്നത്. സാധാരണ പൊളിച്ചുമാറ്റാന്‍ കഴിയുന്ന തരത്തിലുള്ള വീടുകളായിരുന്നു കലാസംവിധാകര്‍ ഒരുക്കുന്നത്.

എന്നാല്‍ കുടുംബത്തിന്റെ വിഷമം കണ്ടറിഞ്ഞ സിനിമാപ്രവര്‍ത്തകര്‍ കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മിച്ച് ഷൂട്ടിന് ശേഷം കുടുംബത്തിന് കൈമാറുകയായിരുന്നു. പിന്നോക്കാവസ്ഥയിലുള്ള കുടുംബം താമസിച്ചിരുന്ന സ്ഥലത്തായിരുന്നു സിനിമാ ആവശ്യത്തിനായി വീട് നിര്‍മ്മിച്ചത്.

Also Read;തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാന്‍ ഒരുങ്ങി, പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തുടക്കത്തില്‍ വീടിന്റെ സെറ്റിടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണത്തിന് ശേഷം വീട് ഉപയോഗശൂന്യമായി മാറിപ്പോകുന്നതിനേക്കാള്‍ നല്ലത് വാസയോഗ്യമായ പുതിയൊരു വീട് കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാമെന്ന് തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിന് അത് നല്‍കാന്‍ കഴിഞ്ഞതും വലിയ സന്തോഷമെന്നും നിര്‍മ്മാതാവ് വിപിന്‍ പവിത്രന്‍ പറയുന്നു.

Advertisement