തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാന്‍ ഒരുങ്ങി വിജയ്‌, പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

20

ഒത്തിരിയേറെ ആരാധകരുള്ള തമിഴ് സൂപ്പര്‍താരമാണ് വിജയ്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഏറെ നാളുകളായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ താരം ഇതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ താരം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഒരു മാസത്തിനകം വിജയിയുടെ പുതിയ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Also Read:ആഭരണങ്ങളെല്ലാം വിറ്റ കാശ് കൊണ്ടായിരുന്നു അമ്മ തന്നെ പഠിപ്പിച്ചതെന്ന് സ്വാസിക, മോള്‍ക്ക് പെര്‍മനന്റായി വരുമാനമുള്ള ചെറുക്കനെയായിരുന്നു വേണ്ടിയിരുന്നതെന്ന് അമ്മയും, ഇരുവരും പറയുന്നതിങ്ങനെ

വിജയിയുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഈയക്കത്തെ തന്റെ പാര്‍ട്ടിയായി വിജയ് വരുന്ന ലോ്ക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കും.

ഇപ്പോഴിതാ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പുതിയൊരു വിവരമാണ് പുറത്തുവരുന്നത്. തന്റെ പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ വിജയ് ഫൈനലൈസ് ചെയ്തുവെന്നാണ് പുറത്തുവരുന്ന പുതിയ വിവരം.

Also Read:ലാലേട്ടന്‍ വാലിബനിലേക്ക് കൂടുമാറി, വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു, മലൈക്കോട്ടൈ വാലിബനെ കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

ഫെബ്രുവരി ആദ്യ ആഴ്ചയില്‍ തന്നെ വിജയിയുടെ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടായേക്കും. അന്നുതന്നെയായിരിക്കും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ പുറത്തിറക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement