ആഭരണങ്ങളെല്ലാം വിറ്റ കാശ് കൊണ്ടായിരുന്നു അമ്മ തന്നെ പഠിപ്പിച്ചതെന്ന് സ്വാസിക, മോള്‍ക്ക് പെര്‍മനന്റായി വരുമാനമുള്ള ചെറുക്കനെയായിരുന്നു വേണ്ടിയിരുന്നതെന്ന് അമ്മയും, ഇരുവരും പറയുന്നതിങ്ങനെ

284

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ്താരം. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭര്‍ത്താവ്.

Also Read:ലാലേട്ടന്‍ വാലിബനിലേക്ക് കൂടുമാറി, വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു, മലൈക്കോട്ടൈ വാലിബനെ കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

പ്രണയവിവാഹമായിരുന്നു. വളരെ രഹസ്യമായിട്ടിയിരുന്നു വിവാഹ ഒരുക്കങ്ങളെല്ലാം. എന്നാല്‍ ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം. സിനിമാസീരിയല്‍ രംഗത്തെ പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

മുമ്പൊരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സ്വാസികയെ കുറിച്ച് സംസാരിക്കുന്ന അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്വാസികയ്ക്ക് കുഞ്ഞുന്നാളില്‍ കുസൃതിയൊന്നുമില്ലായിരുന്നുവെന്നും പാവമായിരുന്നുവെന്നും അമ്മ പറയുന്നു.

Also Read:അദ്ദേഹം പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാവുന്നു, പക്ഷേ നല്ലൊരു മനുഷ്യനാണ് സുരേഷേട്ടന്‍, രമേഷ് പിഷാരടി പറയുന്നു

മകളെ വിവാഹം കഴിക്കുന്ന ആള്‍ പെര്‍മനന്റായി വരുമാനം ഉള്ള ഒരാളായിരിക്കണമെന്നുണ്ടായിരുന്നു. പിന്നെ അവളുടെ പ്രൊഫഷനോട് ബഹുമാനമുള്ള ആളായിരിക്കണമെന്നുമുണ്ടെന്നും തനിക്ക് പെണ്‍കുട്ടികളെ ഒത്തിരി ഇഷ്ടമായിരുന്നുവെന്നും പെണ്‍കുട്ടി തന്നെ വേണമെന്ന് പ്രാര്‍ത്ഥിച്ച് കിട്ടിയ മോളാണ് സ്വാസികയെന്നും അമ്മ പറയുന്നു.

താന്‍ ഡാന്‍സ് പഠിക്കുന്ന സമയത്ത് യൂത്ത് ഫെസ്റ്റിവലിനൊക്കെ പോകാന്‍ ഒത്തിരി കാശ് വേണമായിരുന്നു. അന്ന് അമ്മ ആഭരണങ്ങളെല്ലാം വിറ്റ് തന്ന കാശ് കൊണ്ടായിരുന്നു താന്‍ ഡാന്‍സിന് പോയതെന്നും ഇന്നും തനിക്ക് അക്കാര്യങ്ങളെല്ലാം ഓര്‍മ്മയുണ്ടെന്നും സ്വാസിക പറയുന്നു.

Advertisement