ലാലേട്ടന്‍ വാലിബനിലേക്ക് കൂടുമാറി, വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു, മലൈക്കോട്ടൈ വാലിബനെ കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

41

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഏറെ നാളത്തെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

മൂന്നൂറില്‍ പരം തിയ്യേറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശിപ്പിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Also Read:അയാള്‍ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു, അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചുവെന്ന് കേട്ടാല്‍ ഞാന്‍ ഹാപ്പിയായിരിക്കും, മുന്‍കാമുകനോടുള്ള ദേഷ്യം തുറന്നുകാട്ടി ആര്യ

പ്രണയവും വിവരഹവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ ഒത്തിരി പ്രതീക്ഷയോടെയായിരുന്നു വാലിബനെ കാത്തിരുന്നത്. എന്നാല്‍ ആ പ്രതീക്ഷയ്ക്കൊത്ത് വളരാന്‍ വാലിബന് കഴിഞ്ഞിട്ടില്ലെന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് വിവരം.

ഇപ്പോഴിതാ വാലിബന്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. വാലിബന്‍ കംപ്ലീറ്റ് എല്‍ജെപി സിനിമയാണെന്നും അഭിനയം കൊണ്ടും ആകാരം കൊണ്ടും ലാലേട്ടന്‍ വാലിബനിലേക്ക് കൂടുമാറിയിരിക്കുകയാണെന്നും അദ്ദേഹത്തെ പറ്റി ഇതില്‍ കൂടുതല്‍ എന്ത് പറയാനാണെന്നും മഞ്ജു പറയുന്നു.

Also Read;അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു, ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെയല്ല ഞാന്‍ കണ്ടത്, തുറന്ന് പറഞ്ഞ് അനശ്വര രാജന്‍

ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടതിന് ശേഷം ഒരു ഫാന്റസി ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായിട്ടായിരുന്നു വാലിബന്‍ കണ്ടതെന്നും അതിലെ ഒരോ കഥാപാത്രങ്ങളും തന്നെ പണ്ട് വായിച്ച ചിത്രകഥയെ ഓര്‍മ്മിപ്പിച്ചുവെന്നും മുമ്പ് ചെയ്ത സിനിമകളെ പോലെ തന്നെ ലാലേട്ടന്‍ ഈ സിനിമയിലും വിസ്മയിപ്പിച്ചുവെന്നും മഞ്ജു പറയുന്നു.

Advertisement