അയാള്‍ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു, അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചുവെന്ന് കേട്ടാല്‍ ഞാന്‍ ഹാപ്പിയായിരിക്കും, മുന്‍കാമുകനോടുള്ള ദേഷ്യം തുറന്നുകാട്ടി ആര്യ

115

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയായി മാറിയ താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.

Advertisements

പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ നടിക്ക് ആരാധകര്‍ ഏറെയായി. ഈ ഷോയുലൂടെ ആണ് താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞതും. ഇപ്പോള്‍ നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരകയാണ് ആര്യ.

Also Read:കുറേ പടങ്ങള്‍ വാരിവലിച്ച് ചെയ്തതാണ് പറ്റിയ തെറ്റ്, മോഹന്‍ലാലിനും മുകളില്‍ എത്തേണ്ട നടനായിരുന്നു, സായ് കുമാറിനെ കുറിച്ച് ബൈജു അമ്പലക്കര പറയുന്നു

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ പലപ്പോഴും ആര്യ തുറന്ന് പറയാറുണ്ട്. തന്റെ പ്രണയം തകര്‍ന്നതും വിഷാദത്തില്‍ ആയതിനെ കുറിച്ചുമൊക്കെ ആര്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ പങ്കാളി തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെ കുറിച്ച് സംസാരിക്കുകയാണ് ആര്യ. തന്നെ ബിഗ് ബോസ് ഷോയില്‍ പോകാന്‍ പുഷ് ചെയ്തത് അദ്ദേഹമായിരുന്നുവെന്നും തന്നെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നോ അതിലേക്ക് പറഞ്ഞുവിട്ടതെന്ന് തോന്നുകയാണിപ്പോഴെന്നും ആര്യ പറയുന്നു.

Also Read:അദ്ദേഹം പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാവുന്നു, പക്ഷേ നല്ലൊരു മനുഷ്യനാണ് സുരേഷേട്ടന്‍, രമേഷ് പിഷാരടി പറയുന്നു

ഷോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തെ കോള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എടുത്തില്ലെന്നും അടുത്ത ദിവസം തിരിച്ച് വിളിച്ചപ്പോള്‍ സ്‌നേഹമില്ലാത്തതുപോലെയായിരുന്നു സംസാരിച്ചതെന്നും ശരിക്കും വിഷമം തോന്നിയെന്നും ഡിപ്രഷനിലായിപ്പോയെന്നും ആര്യ പറയുന്നു.

പിന്നാലെയാണ് അദ്ദേഹം മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞത്. ആദ്യം രണ്ട് പേരെയും വെടിവെച്ച് കൊല്ലണമെന്നൊക്കെ തോന്നിയിരുന്നുവെന്നും ഇന്ന് അങ്ങനെ തോന്നുന്നില്ലെന്നും പക്ഷേ നല്ല ദേഷ്യമുണ്ടെന്നും അവര്‍ക്കെന്തെങ്കിലും സംഭവിച്ചുവെന്ന് കേട്ടാല്‍ താന്‍ സന്തോഷിക്കുമെന്നും ആര്യ പറയുന്നു.

Advertisement