പുഷ്പ 2ന്റെ റിലീസ് തീയ്യതി വരെ പുറത്തുവിട്ടതാണ്; അല്ലു അര്‍ജുന്‍ ചിത്രം ചോര്‍ന്നു

75

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചർച്ച ആവാറുള്ള സിനിമയാണ് പുഷ്പ 2. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗം ആണ് ഇനി വരാനുള്ളത്. അല്ലുവിനൊപ്പം മലയാള താരം ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്തി.

Advertisements

പുഷ്പയുടെ അവസാന ഭാഗത്ത് അല്ലു അർജുനും, ഫഹദും തമ്മിലുള്ള ഏറ്റുമുട്ടലാണ് കാണിച്ചത്. ഇനി വരാനുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് വൻ ആക്ഷൻ സ്വീക്വൻസുകൾ കാണാൻ സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

also read
സിനിമക്കായി പണിത വീട് ഷൂട്ട് കഴിഞ്ഞിട്ടും പൊളിച്ചില്ല, പാവപ്പെട്ട കുടുംബത്തിന് തണലൊരുക്കി സിനിമാപ്രവര്‍ത്തകര്‍, താക്കോല്‍ കൈമാറി സുരേഷ് ഗോപി
അതേസമയം ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം സെറ്റിൽ നിന്നുള്ള ഒരു ചിത്രം ഇപ്പോൾ ചോർന്നിട്ടുണ്ട് എന്നാണ്.

പുഷ്പ 2 റിലീസ് തീയതി നേരത്തെ പുറത്തുവന്നിരുന്നു . ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം ആഗസ്റ്റ് 15ന് ഒന്നിലധികം ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. അതിനിടെയാണ് ‘പുഷ്പ 2’ ൻറെ സെറ്റിൽ നിന്ന് അല്ലു അർജുൻറെ ഒരു ഫോട്ടോ ചോർന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ചോർന്ന ഫോട്ടോ. ചിത്രത്തിൽ അല്ലു സാരി പോലെയുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

ആന്ധ്രയിലെ ‘ഗംഗമ്മ തല്ലി’ എന്ന ആചാരത്തിൻറെ ഭാഗമായി ആണുങ്ങൾ പെൺവേഷം കെട്ടാറുണ്ട്. അത് ചിത്രത്തിലെ ഒരു പ്രധാന രംഗമായി തന്നെ വരുന്നുണ്ട്. ഇതിൻറെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൻറെ ചിത്രീകരണം ഇപ്പോൾ നടക്കുന്നു എന്ന തെളിവാണ് പുറത്തുവന്ന ചിത്രം.

Advertisement