കേരളത്തില്‍ മാത്രം അല്ല അങ്ങ് കര്‍ണാടകത്തിലും മികച്ച വിജയം നേടി വാലിബന്‍; റിപ്പോര്‍ട്ട് പുറത്ത്

129

ചിത്രം മലൈക്കോട്ടൈ വാലിബൻ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച. സിനിമ റിലീസ് ചെയ്തിട്ട് ദിവസങ്ങൾ പിന്നിട്ടുവെങ്കിലും ഇപ്പോഴും മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും , ഇതിന്റെ കളക്ഷൻ കണക്കുകൾ സംബന്ധിച്ച റിപ്പോർട്ടും പുറത്തുവന്നുകൊണ്ടിരിക്കുന്നു.

Advertisements

ഇപ്പോൾ കർണാടകത്തിൽ നിന്നുള്ള ചിത്രത്തിൻറെ കളക്ഷൻ കണക്കുകൾ ആണ് പുറത്തുവന്നത്.

ഒരു മലയാള ചിത്രത്തിന് കർണാടകത്തിൽ ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ റിലീസ് ലഭിച്ച ചിത്രമാണ് വാലിബൻ. മലയാളം ഒറിജിനൽ പതിപ്പ് പരിഗണിക്കുമ്പോൾ എക്കാലത്തെയും ഏറ്റവും മികച്ച സ്‌ക്രീൻ കൗണ്ടും.

ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ആറ് ദിനങ്ങളിലെ കളക്ഷൻ പുറത്തെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ചൊവ്വാഴ്ച വരെയുള്ള ദിനങ്ങളിൽ അവിടെനിന്ന് നേടിയിരിക്കുന്നത് 1.16 കോടിയാണെന്ന് കർണാടക ടാക്കീസ് എന്ന ബോക്‌സ് ഓഫീസ് ട്രാക്കർമാർ അറിയിക്കുന്നു.

മികച്ച പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്ന ചിത്രത്തിൻറെ കേരള ഓപണിംഗ് 5.85 കോടി ആയിരുന്നു. നാല് ദിനങ്ങൾ നീണ്ട ഓപണിംഗ് വീക്കെൻഡിൽ കേരളത്തിൽ നിന്ന് ചിത്രം നേടിയത് 11 കോടിക്ക് മുകളിൽ ആയിരുന്നു. 50 ൽ അധികം രാജ്യങ്ങളിൽ റിലീസ് ഉണ്ടായിരുന്ന ചിത്രത്തിൻറെ ഓവർസീസ് ഓപണിംഗ് വീക്കെൻഡ് കളക്ഷനും 11 കോടിക്ക് മുകളിൽ എത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് ആദ്യ വാരാന്ത്യത്തിൽ 24 കോടിക്ക് മുകളിൽ ചിത്രം നേടിയതായാണ് കണക്കുകൾ.

Advertisement