പ്രിയപ്പെട്ടവള്‍ ഇന്ന് ഭൂമിയോട് വിട പറഞ്ഞു, കുറച്ച് നാള്‍ ഇന്‍സ്റ്റയില്‍ നിന്നും മാറി നില്‍ക്കുന്നു; സൂര്യ

1056

കഴിഞ്ഞ ദിവസമായിരുന്നു സീരിയൽ നടി രഞ്ജുഷ മേനോന്റെ മരണവാർത്ത പുറത്തുവന്നത്. ഇത് കേട്ടതോടെ സഹപ്രവർത്തകരും ആരാധകരും ശരിക്കും ഞെട്ടി. നടിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടിയുടെ മരണവാർത്ത സോഷ്യൽ മീഡിയയിൽ എത്തിയതിനു പിന്നാലെ 35 കാരിയായ രഞ്ജുഷ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എല്ലാവരും ചോദിച്ചു.

Advertisements

മരണത്തിനു മുമ്പ് നടി പങ്കുവെച്ച പോസ്റ്റും ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് താരവും നടിയുമായ സൂര്യ മേനോൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്.

”ദയവ് ചെയ്ത് ഇന്നലെ മരിച്ച രഞ്ജുഷയെക്കുറിച്ച് ഇല്ലാത്ത കഥകൾ വൃത്തികെട്ട തമ്പ്നെയിൽ കൊടുത്ത് യൂട്യൂബ് ചാനലുകൾ ഇടരുത്. അവൾ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവൾ അല്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തൂ” എന്നാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം രഞ്ജുഷയുടെ മരണ വാർത്ത പുറത്ത് വന്നതിന് പിന്നാലെ സൂര്യ കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. 20 വർഷം കൂടെ ഉണ്ടായിരുന്ന, പ്രിയപ്പെട്ടവൾ ഇന്ന് ഭൂമിയോട് വിട പറഞ്ഞു. കുറച്ച് നാൾ ഇൻസ്റ്റയിൽ നിന്നും മാറി നിൽക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ പോസ്റ്റും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

also readഞങ്ങളുടെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചിട്ട് വര്‍ഷം ഒന്നായിരിക്കുന്നു; മകനെ കുറിച്ച് ചന്ദ്ര ലക്ഷ്മണ്‍

Advertisement