മോഹന്‍ലാലാണ് ആ ബുക്ക് എന്നോട് വായിക്കാന്‍ പറഞ്ഞത് , അതിനുശേഷം എന്റെ ജീവിതം തന്നെ പൂര്‍ണമായി മാറി; ലെന

254

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന നടി ലെന മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ്. ജയരാജ് ഒരുക്കിയ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് രണ്ടാം ഭാവം, കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമാണ്.

Advertisements

ഈ അടുത്ത് ലെന തൻറെ പൂർവ്വജന്മത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധ നേടി. ജന്മാന്തരങ്ങളിൽ വിശ്വാസമുള്ള ലെന കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധസന്യാസി ആയിരുന്നുവെന്ന് പറഞ്ഞിരുന്നു. 63 വയസ്സിൽ ടിബറ്റിൽ വെച്ചായിരുന്നു മരിച്ചതെന്നും നടി പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഈ ജന്മത്തിൽ താൻ മൊട്ടയടിച്ചത് എന്നും, ഹിമാലയത്തിൽ പോയതെന്നും താരം വ്യക്തമാക്കി. മാത്രമല്ല ആത്മീയ കാര്യത്തിൽ തന്നെ സ്വാധീനിച്ചത് മോഹൻലാൽ ആണെന്നും നടി പറഞ്ഞിരുന്നു.

തനിക്ക് എല്ലാ ആഗ്രഹങ്ങളും എഴുതിവയ്ക്കുന്ന ശീലം ഉണ്ട് . അതിൽ ഒന്നായിരുന്നു മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത്. അങ്ങനെ ഒരിക്കൽ ലാലേട്ടനൊപ്പം സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചു. ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ച് ഓഷോയുടെ കറേജ് എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

ആ സമയത്ത് ലാലേട്ടൻ എന്റെ മുന്നിലൂടെ പോയി. അദ്ദേഹം എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചു ആ പുസ്തകം എടുത്തു നോക്കി. ഓഷോയെ വായിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഓഷോയെ കുറിച്ചുള്ള വായനയ്ക്ക് ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ അദ്ദേഹം പറഞ്ഞു . അങ്ങനെ അന്ന് തന്നെ അത് വാങ്ങിച്ചു രണ്ടരവർഷം പുസ്തകവുമായി സമയം ചിലവഴിച്ചു എൻറെ ജീവിതം പൂർണമായി മാറി നടി പറഞ്ഞു.

അതേസമയം വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ലെന. മിനി സ്‌ക്രീനിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.

also readപ്രിയപ്പെട്ടവള്‍ ഇന്ന് ഭൂമിയോട് വിട പറഞ്ഞു, കുറച്ച് നാള്‍ ഇന്‍സ്റ്റയില്‍ നിന്നും മാറി നില്‍ക്കുന്നു; സൂര്യ

Advertisement