സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും, കേരളം മുഴുവന്‍ കൂടെയുണ്ട്; ഹരീഷ് പേരടി

140

കഴിഞ്ഞദിവസമായിരുന്നു സംവിധായകൻ അൽഫോൺസ് പുത്രൻ താൻ സിനിമ നിർത്താൻ പോവുകയാണെന്നും തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ ആണെന്ന് കണ്ടുപിടിച്ചെന്നും അറിയിച്ചത്. ഈ വാർത്ത ആരാധകരിൽ ഏറെ വിഷമം ഉണ്ടാക്കി. കുറച്ചു കഴിഞ്ഞപ്പോൾ അൽഫോൺസ് തന്നെ ആ പോസ്റ്റ് പിൻവലിച്ചു , എങ്കിലും അതിൻറെ സ്‌ക്രീൻഷോട്ട് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്.

Advertisements

ഓരോ ആരാധകരും അദ്ദേഹത്തോട് സിനിമ നിർത്തരുത് എന്ന് തന്നെയാണ് ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് വൈറൽ ആവുകയാണ്. സിനിമ ചെയ്‌തേ പറ്റൂ എന്ന് ഹരീഷ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

അൽഫോൺസ് താങ്കൾ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു.. എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം..അതിന് താങ്കൾ സിനിമ ചെയ്‌തേപറ്റു…ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല…നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും…സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന് ..നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് .

നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളിൽ ഞങ്ങൾ മുന്ന് നേരം കഴിക്കാറുള്ളത്…നിങ്ങൾ സിനിമ നിർത്തിയാൽ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ…ജഹ്വ തിരിച്ചുവരിക…ഞങ്ങളെ രക്ഷിക്കുക..നിങ്ങൾ സിനിമ ചെയ്ത് കാണാൻ ഞാൻ അത്രയും ആഗ്രഹിക്കുന്നു…കേരളം മുഴുവൻ കൂടെയുണ്ട്..സിനിമ ചെയ്‌തേ പറ്റു ഹരീഷ് പേരടി കുറിച്ചു.

also readമോഹന്‍ലാലാണ് ആ ബുക്ക് എന്നോട് വായിക്കാന്‍ പറഞ്ഞത് , അതിനുശേഷം എന്റെ ജീവിതം തന്നെ പൂര്‍ണമായി മാറി; ലെന

Advertisement