ഉപ്പയുടെയും ഉമ്മയുടെയും വീട്ടിലൊക്കെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറത്തിറങ്ങാന്‍ രണ്ട് വഴികളാണ്, തട്ടമിടാതെ സ്ത്രീകള്‍ എവിടെയും പോകാറില്ല, തെസ്‌നി ഖാന്‍ പറയുന്നു

46

മലയാളികളുടെ പ്രിയപ്പെട്ട താരവും സ്റ്റേജ് ആര്‍ട്ടിസ്റ്റുമാണ് തെസ്‌നി ഖാന്‍. മാജിക് അവതരിപ്പിച്ച് പിതാവിന്റെ കൂടെ സ്റ്റേജുകളിലെത്തിയ തെസ്‌നി ഖാന്‍ പിന്നീട് കലാലോകത്ത് സജീവമാവുകയായിരുന്നു. ഒത്തിരി സിനിമകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

Advertisements

സന്തോഷത്തോടെ വേദികളിലും സിനിമകളിലമൊക്കെ എത്തുന്ന തെസ്‌നിഖാന്റേത് എന്നാല്‍ സന്തുഷ്ടമായ ഒരു കുടുംബജീവിതം ആയിരുന്നില്ല. ഒരുപാട് ചതികളിലൂടെ കടന്നുപോവേണ്ടി വന്നു താരത്തിന്. ഇപ്പോഴിതാ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് തെസ്‌നി ഖാനും ഉമ്മയും.

Also Read:ചില സിനിമകള്‍ ഒന്നാം ദിവസം പൊട്ടിപ്പോകുന്നത് പോലെ ആ തിരക്കഥയും പടവും പൊട്ടിപ്പോയി, ജയസൂര്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കൃഷിമന്ത്രി

തന്റെ ഉമ്മ കോഴിക്കോട്ടുകാരിയും ഉപ്പ കുറ്റിപ്പുറംകാരനുമാണ്. രണ്ട് വീട്ടുകാരും ഭയങ്കര ഓര്‍ത്തഡോക്‌സുകാരാണെന്നും എന്നാല്‍ ഉപ്പയുടെ വീട്ടിലാണ് കുറച്ച് കൂടുതലെന്നും പഴയ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്നവരാണ് അവിടെയൊക്കെ കൂടുതലെന്നും തെസ്‌നി പറയുന്നു.

ആ വീട്ടിലൊക്കെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറത്തിറങ്ങാന്‍ വേറെ വേറെ വഴികളാണ്. വാതിലിന്റെ മറവില്‍ വന്നുനിന്നാണ് അവിടെയൊക്കെ സ്ത്രീകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സംസാരിക്കുന്നതെന്നും അന്യപുരുഷന്മാര്‍ സ്ത്രീകളുടെ മുടി പോലും കാണരുതെന്നാണ് വിശ്വാസമെന്നും അതുകൊണ്ടാണ് തട്ടമിടുന്നതെന്നും തെസ്‌നി പറയുന്നു.

Also Read:ഞാന്‍ കമ്മിറ്റഡാണ്, പുറത്തൊരാള്‍ക്ക് വാക്ക് കൊടുത്തിട്ടാണ് വന്നത്, നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഇക്കാര്യം അവനോട് പറഞ്ഞിട്ടുണ്ട്, ഗബ്രിയെ കുറിച്ച് ജാസ്മിന്‍ പറയുന്നു, നല്ലപിള്ള ചമയുകയാണോ എന്ന് പ്രേക്ഷകര്‍

താന്‍ അവിടെയൊക്കെ പോകുമ്പോഴാണ് തട്ടമിടുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ അബദ്ധമായിരുന്നു വിവാഹമെന്നും വെറും രണ്ട് മാസമാണ് തന്റെ ദാമ്പത്യജീവിതം നിലനിന്നതെന്നും തനിക്ക് അയാളില്‍ നിന്നും ഒരു സ്‌നേഹവും കരുതലും കിട്ടിയിട്ടില്ലെന്നും തെസ്‌നി പറയുന്നു.

Advertisement