ഞാന്‍ കമ്മിറ്റഡാണ്, പുറത്തൊരാള്‍ക്ക് വാക്ക് കൊടുത്തിട്ടാണ് വന്നത്, നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഇക്കാര്യം അവനോട് പറഞ്ഞിട്ടുണ്ട്, ഗബ്രിയെ കുറിച്ച് ജാസ്മിന്‍ പറയുന്നു, നല്ലപിള്ള ചമയുകയാണോ എന്ന് പ്രേക്ഷകര്‍

90

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് വിജയകരമായി സംപ്രേഷണം തുടരുകയാണ്. കുറച്ച് മത്സരാര്‍ത്ഥികളൊക്കെ പുറത്തായെങ്കിലും മത്സരം കടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ്.

Advertisements

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഓരോരുത്തരെയും മോഹന്‍ലാല്‍ ഇന്‍ട്രോഡ്യൂസ് ചെയ്തിരുന്നു. പുതിയ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നും അവരുടെ നിരീക്ഷണം എന്താണെന്നുമൊക്കെ പ്രേക്ഷകര്‍ ഇപ്പോള്‍ മനസ്സിലാക്കി കഴിഞ്ഞു.

Also Read:എന്റമ്മോ, ഗ്ലാമി ഗംഗയുടെ മേക്കപ്പ് സാധനങ്ങളുടെ വിലകേട്ട് അന്തംവിട്ട് അമ്മയും സഹോദരനും, ഞെട്ടി ആരാധകരും

സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് ഷോയെ കീറിമുരിച്ച് പരിശോധിച്ച് റിവ്യൂ പറഞ്ഞിരുന്ന സായി കൃഷ്ണയും വൈല്‍ഡ് കാര്‍ഡിലൂടെ ഷോയിലെത്തിയിരുന്നു. പുറത്ത് ജനങ്ങളെ തന്റെ കൈയ്യിലൊതുക്കിയിരുന്ന സായ് എന്നാല്‍ ബിഗ് ബോസിലെത്തിയപ്പോള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.

മത്സരാര്‍ത്ഥികളിലൊരാളായ ജാസ്മിനോട് പുറത്തുനടക്കുന്ന കാര്യങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയായിരുന്നു സായി. അത് കേട്ടപ്പോള്‍ മുതല്‍ തകര്‍ന്ന അവസ്ഥയിലാണ് ജാസ്മിന്‍. സായിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നു ജാസ്മിന്‍.

Also Read:ബിഗ് ബോസില്‍ അവന്‍ പോകുന്നതില്‍ എനിക്ക് ഒട്ടും താത്പര്യമില്ല, ചിലര്‍ അങ്ങനെയാണ് പറഞ്ഞാലൊന്നും പഠിക്കൂല, കിട്ടിയാലേ പഠിക്കൂ, ഡിജെ സിബിന്റെ ബിഗ് ബോസ് എന്‍ട്രിയെ കുറിച്ച് ആര്യ പറയുന്നു

താനും ഗബ്രിയും തമ്മിലുള്ള ബന്ധം നെഗറ്റീവായിട്ടാണ് പുറത്തേക്ക് പോകുന്നതെന്ന് ജാസ്മിന്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുകയാണ്. തനിക്കിന് പുറത്തേക്ക് പോകണ്ട, ഇതിനുള്ളില്‍ തന്നെ അവസാനിച്ചാല്‍ മതിയെന്ന് പറഞ്ഞ് വീണ്ടും ഗബ്രിയുടെ അടുത്തിരുന്ന കരയുകയായിരുന്നു ജാസ്മിന്‍.

നിന്നോടുള്ള ഇഷ്ടം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുറിയില്ലെന്ന് ഗബ്രിയോട് ജാസ്മിന്‍ പറയുന്നുണ്ട്. ഇതെല്ലാം കേട്ട് പഴയതുപോലെ തന്നെ നില്‍ക്കുകയാണ് ഗബ്രി. അതിനിടെ തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും ഒരു സുഹൃത്താണെന്നും താന്‍ മറ്റൊരാളുമായി കമ്മിറ്റഡാണെന്നും അതെല്ലാം അവനോട് പറഞ്ഞിട്ടുണ്ടെന്നും ജാസ്മിന്‍ നല്ലപിള്ള ചമഞ്ഞ് അഭിഷേകിനോടും പറയുന്നുണ്ട്.

Advertisement