എന്റമ്മോ, ഗ്ലാമി ഗംഗയുടെ മേക്കപ്പ് സാധനങ്ങളുടെ വിലകേട്ട് അന്തംവിട്ട് അമ്മയും സഹോദരനും, ഞെട്ടി ആരാധകരും

34

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ടിപ്സ് വീഡിയോകള്‍ ചെയ്തുകൊണ്ടാണ് ഗ്ലാമി ആരാധകരെ സ്വന്തമാക്കിയത്. യൂട്യൂബിലെ താരമായ ഗംഗയ്ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്.

Advertisements

കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പീ ഡ ന ങ്ങ ളെ കുറിച്ചും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഗ്ലാമി നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Also Read:ആ വീട്ടിലേക്ക് വന്നപ്പോള്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു, അമ്മായിയമ്മയോട് വഴക്കിട്ടിട്ടുണ്ട്, ്അനുഭവം തുറന്നുപറഞ്ഞ് ഖുശ്ബു

ഗ്ലാമി പങ്കുവെക്കുന്ന ബ്യൂട്ടി ടിപ്‌സുകള്‍ പലര്‍ക്കും ഗുണം ചെയ്തിരുന്നു. ഇപ്പോഴിതാ ഗ്ലാമി പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയെയും മാമന്റെ മകനെയും ഇരുത്തി താന്‍ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങളുടെ വില ഗസ്സ് ചെയ്യിപ്പിക്കുന്നതാണ് ഗ്ലാമിയുടെ പുതിയ വീഡിയോ.

താന്‍ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങളെയും ഗ്ലാമി പരിചയപ്പെടുത്തുന്നുണ്ട്. പതിനായിരം രൂപയുടെ ബോഡി സ്‌പ്രേ മുതല്‍ അയ്യായിരം രൂപയുടെ വരെ ലിപ്സ്റ്റിക്കുകളും മസ്‌കാരയും മോയിസ്ചുറൈസറുമൊക്കെയാണ് ഗ്ലാമി ഉപയോഗിക്കുന്നത്്.

Also Read:മമ്മൂട്ടിയുടെ ടര്‍ബോ എത്തുന്നു; പുതിയ അപ്‌ഡേറ്റ്

ഗ്ലാമിയുടെ മേക്കപ്പ് സാധനങ്ങളുടെ വില കേട്ട് അമ്മയും മാമന്റെ മകനും ശരിക്കും ഞെട്ടുന്നത് വീഡിയോയില്‍ കാണാം. എന്തിനാണ് ഇത്രയും വിലയുടെ സാധനങ്ങളൊക്കെ വാങ്ങുന്നതെന്ന് അമ്മ ഗ്ലാമിയോട് ചോദിക്കുന്നുണ്ട്. താന്‍ വ്‌ലോഗ് തുടങ്ങുമ്പോള്‍ ഇത്രയും വിലയുടെ സാധനങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് ഗ്ലാമി പറയുന്നു.

അമ്മയുടെ കണ്ണുവെട്ടിച്ചാണ് സണ്‍സ്‌ക്രീന്‍ വരെ ഉപയോഗിച്ചിരുന്നത്. ഇന്ന് തന്റെ പ്രൊഫഷന്‍ ഇതാണെന്നും തന്‍രെ ജോലിയുടെ ഭാഗമാണിതെന്നും അതുകൊണ്ട് ഇതൊക്കെ ഉപയോഗിച്ചേ പറ്റൂള്ളൂവെന്നും ഗ്ലാമി പറയുന്നു.

Advertisement