ആ വീട്ടിലേക്ക് വന്നപ്പോള്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു, അമ്മായിയമ്മയോട് വഴക്കിട്ടിട്ടുണ്ട്, ്അനുഭവം തുറന്നുപറഞ്ഞ് ഖുശ്ബു

26

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ആയിരുന്നു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ . മലയാള സിനിമയലും സജീവമായിരുന്ന നടിക്ക് കേരളത്തിലും ആരാധകര്‍ ഏറെ ആയിരുന്നു. ദ ബേണിംഗ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയ ജീവിതം ആരംഭിച്ചത്.

Advertisements

സംവിധായകന്‍ സുന്ദര്‍ സിയെ ആണ് ഖുശ്ബു വിവാഹം കഴിച്ചിരിക്കുന്നത്. 2010ല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേര്‍ന്ന നടി പിന്നീട് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബര്‍ മാസത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Also Read:ആരോഗ്യമുണ്ടെങ്കില്‍ ഏതുകാലത്തും സിനിമ ചെയ്യാം, ഉദാഹരണം മമ്മൂക്കയെ പോലെ, വിനീത് ശ്രീനിവാസന്‍ പറയുന്നു

ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധനല്‍കുകയാണ് ഖുശ്ബു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ചും ആദ്യനാളുകളെ കുറിച്ചും അമ്മായിയമ്മയെ കുറിച്ചും സംസാരിക്കുകയാണ് ഖുശ്ബു. വിവാഹം കഴിഞ്ഞ് പുതിയൊരു കുടുംബത്തിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഖുശ്ബു പറയുന്നു.

ഒത്തി അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യേണ്ടി വരും. അത് സാഹചര്യം മനസ്സിലാക്കി ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടിയാണെന്നും തനിക്ക് സിനിമാ ബന്ധമില്ലാത്ത ഒരു വീട്ടിലേക്ക് വന്നപ്പോള്‍ കുറച്ചധികം ബുദ്ധിമുട്ടായിരുന്നുവെന്നും ഖുശ്ബു പറയുന്നു.

Also Read:ഒളിച്ചോടി പോയ തന്നെ തിരയാന്‍ വീട്ടുകാര്‍ സുരേഷ് ഗോപിയുടെ സഹായം തേടി; തുറന്നുപറഞ്ഞു ജോമോള്‍

തനിക്ക് അമ്മായിയമ്മയെ ആദ്യമൊന്നും മനസ്സിലായിരുന്നില്ല. അമ്മായിയമ്മയ്ക്ക് തന്നെ മനസ്സിലാക്കാനും സമയമെടുത്തുവെന്നും താനും അമ്മായിയമ്മയും തമ്മില്‍ വലിയ വഴക്കൊക്കെ ഉണ്ടായിട്ടുണ്ടെന്നും തന്റെ അമ്മയെ പോലെ തന്നെയാണെന്നും അമ്മയോട് വഴക്കിടുന്നത് പോലെയാണ് വഴക്കിട്ടതെന്നും ഖുശ്ബു പറയുന്നു.

Advertisement