Home Entertainment Celebrities

തടി കുറഞ്ഞപ്പോൾ കാവ്യ മാധവനെ പോലുണ്ടെന്ന് പറഞ്ഞു; കൂടിയപ്പോൾ ഖുശ്ബുവിനെ പോലെ ഉണ്ടെന്നും, നീ ഒന്ന് നിർത്തുമോ, ശർദ്ദിക്കാൻ വരുന്നുണ്ടെന്ന് അമ്മ പറയും: വീണ നായർ

241

മിനിസ്‌ക്രീൻ സീരിയൽ നായികയായി എത്തിയതാണ് വീണ നായർ. തട്ടീം മുട്ടീം എന്ന സീരിയലിലെ കോകില എന്ന ഹാസ്യ വേഷം സിനിമയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തു. അതിനിടയിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വീണ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായി. ഇതിനിടെ താരം തടി കുറയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ച് തന്നെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വീണ നായർ.

താൻ തടി കൂടിയ സമയത്ത് പലരും നടി ഖുശുബുവിനോട് താരതമ്യം ചെയ്തുവെന്നാണ് വീണ നായർ പറയുന്നത്. പിന്നീട് കുറച്ചു തടി കുറഞ്ഞപ്പോൾ കാവ്യ മാധവനെ പോലെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞെന്നുമാണ് താരം പറയുന്നത്.

Advertisements

ഇതിനിടെ, മഞ്ജുവിനോടും ആനിയോടും വരെ തന്നെ സാമ്യപ്പെടുത്തിയിട്ടുണ്ടെന്നും വീണ കൂട്ടിച്ചേർത്തു. ഖുശുബു എന്നൊരു പേരു കൂടെയെ വരാൻ ഉണ്ടായിരുന്നുള്ളൂ.

ALSO READ- മമ്മൂട്ടിയുടെ ഫ്‌ളൈറ്റ് ലേറ്റായി; സുരേഷ് ഗോപിയുടെ സിനിമ റിലീസുമായി; എനിക്ക് നഷ്ടമായത് അരക്കോടി രൂപ; വെളിപ്പെടുത്തി ദിനേശ് പണിക്കർ

വണ്ണം വെച്ചതുകൊണ്ടാണ് ഖുശുബു എന്ന് പറയുന്നതെന്ന് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ വീണ നായർ പറഞ്ഞു. ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞിരുന്നു.

അതേസമയം, താൻ എപ്പോഴും സംസാരിച്ചിരിക്കുന്ന ആളാണ്. തന്റെ വീട്ടിൽ അമ്മ നന്നായി സംസാരിക്കും. അച്ഛൻ അത്ര നന്നായി സംസാരിക്കില്ലെന്നും ഒരുപാട് സംസാരിക്കുമ്പോൾ തന്റെ അമ്മ പറയാറുണ്ട് നിർത്താനെന്നും വീണ നായർ പരയുന്നു.

ALSO READ- ‘കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം’; അസുഖത്തെ തോൽപ്പിച്ച് വീണ്ടും വേദിയിലെത്തി മിഥുൻ രമേശ്; കൈയ്യടികളോടെ സ്വീകരണം

‘എന്റെ പൊന്ന് വീണേ നീ ഒന്ന് നിർത്തുമോ, എനിക്ക് ശർദ്ദിക്കാൻ വരുന്നുണ്ട്’- എന്ന് അമ്മ പറയും സത്യമായിട്ടും lന്റെ അമ്മയും ചിറ്റയും എന്നോട് പറഞ്ഞിട്ടുണ്ട്. കാരണം lാനിങ്ങനെ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ. പക്ഷെ താൻ എന്നിട്ടും നന്നായില്ല. എന്ത് ചെയ്യാം കോട്ടയംകാരിയായിപ്പോയില്ലേ. കോട്ടയംക്കാർ നന്നായി സംസാരിക്കുന്നവരാണെന്നും വീണ നായർ പറയുന്നു.

Advertisement