എന്നാലും മോശം ആയിപ്പോയി; പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഓകെ, പക്ഷെ ഇത് അല്പം കൂടിപ്പോയി; ഗോസിപ്പുകൾക്ക് എതിരെ പ്രതികരിച്ച വാണി ഭോജൻ

170

ചെറിയ സിനിമകളിലൂടെ വന്ന് തമിഴകത്തിന്റെ പ്രീതി കൈപ്പറ്റിയ നടനാണ് ജയ് സമ്പത്ത്. ഭഗവതി എന്ന സിനിമയിൽ വിജയുടെ അനിയനായാണ് ജയ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് 2007 ചെന്നൈ 600028 എന്ന സിനിമയിലൂടെ നായക വേഷത്തിലേക്ക് താരം ഉയർന്നു. എങ്കെയും എപ്പോതും, രാജാറാണി തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം മധുരരാജ എന്ന സിനിമയിലും താരം ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ ജയ്‌യുമായി ചേർത്ത് വായിക്കുന്ന പേരുകളിലൊന്നാണ് വാണി ഭോജന്റേത്. അടുത്തിടെയാണ് താരം ഒരു നടിയുമായി പ്രണയത്തിലാണെന്നും, ഇരുവരും ലിവിംഗ് റിലേഷൻഷിപ്പിലാണെന്നും കാണിച്ച് ഗോസിപ്പ് വന്നിരുന്നത്. ഇപ്പോഴിതാ ഈ ഗോസിപ്പിനെതിരെ പ്രതികരിച്ചിരിക്കുകയാണ് വാണി ഭോജൻ.

Advertisements

Also Read
തടി കുറഞ്ഞപ്പോൾ കാവ്യ മാധവനെ പോലുണ്ടെന്ന് പറഞ്ഞു; കൂടിയപ്പോൾ ഖുശ്ബുവിനെ പോലെ ഉണ്ടെന്നും, നീ ഒന്ന് നിർത്തുമോ, ശർദ്ദിക്കാൻ വരുന്നുണ്ടെന്ന് അമ്മ പറയും: വീണ നായർ

തീർത്തും തെറ്റായ വാർത്തയാണിതെന്നും ഗോസിപ്പ് തന്നെ അസ്വസ്ഥമാക്കിയെന്നുമാണ് വാണി ഭോജൻ പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞങ്ങൾ തമ്മിൽ ലിവിംഗ് റിലേഷനിലാണെന്നതിനെ കുറിച്ച് ജയ്‌നോട് ഞാൻ സംസാരിച്ചിരുന്നു. ഞാനും ജയും പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്കത് കുഴപ്പമില്ലായിരുന്നു. പക്ഷെ ഞങ്ങൾ ലിവിംഗ് റിലേഷൻഷിപ്പിലാണെന്ന് എഴുതിയത് ചീപ്പായിപ്പോയി. ഞാനൊരു ലോണെടുത്ത് വീട് വെച്ചു. ആ വീട്ടിലാണ് കഴിയുന്നത്.

ഞാൻ മറ്റൊരാളുടെ വീട്ടിൽ ലിവിംഗ് റിലേഷൻഷിപ്പിലാണെന്ന് എന്നോട് പറയുന്നത് മോശമാണെന്നും വാണി ഭോജൻ പറഞ്ഞു. നഅതേസമയം ജയ്യുമായി ചേർത്ത് കേട്ട് പേരുകളിലൊന്നാണ് നടി അഞ്ജലിയുടേത്. ഇരുവരും പ്രണയത്തിലാണെന്നും, ഒരുമിച്ചാണെന്നും ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഈ അടുത്താണ് അഞ്ജലി അതിൽ വ്യക്തത വരുത്തിയത്. നിലവിൽ
നയൻതാരയ്‌ക്കൊപ്പം പുതിയ സിനിമയിൽ അഭിനയിച്ചു വരികയാണ് ജയ്.

Also Read
മമ്മൂട്ടിയുടെ ഫ്‌ളൈറ്റ് ലേറ്റായി; സുരേഷ് ഗോപിയുടെ സിനിമ റിലീസുമായി; എനിക്ക് നഷ്ടമായത് അരക്കോടി രൂപ; വെളിപ്പെടുത്തി ദിനേശ് പണിക്കർ

പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയിൽ സത്യരാജും ഒരു വേഷം ചെയ്യുന്നുണ്ട്. മുൻപ് രാജാ റാണി എന്ന സിനിമയിലാണ് ജയും നയൻതാരയും ഒരുമിച്ച് അഭിനയിച്ചിത്. അറ്റ്‌ലി സംവിധാനം ചെയ്ത സിനിമ വൻ ഹിറ്റായിരുന്നു. അതേസമയം സെങ്കളം എന്ന വെബ് സീരിസിലാണ് നടി അടുത്തിടെ അഭിനയിച്ചത്. സീരീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് വാണി ഭോജൻ. തമിഴ്, തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് വാണി ഭോജൻ.

Advertisement