അവർ വന്നത് ഞാൻ ഒരിക്കലും മറക്കില്ല; അന്ന് അവർ എന്നെ സന്തോഷമായിരിക്കാൻ അനുഗ്രഹിച്ചാണ് പോയത്, വീട്ടിൽ ആരുമറിയാതെ ആണ് അവരെന്നെ കാണാൻ വന്നത്; അമ്മായി അമ്മയെ കുറിച്ച് ഹേമമാലിനി

115

തന്റെ വശ്യ സൗന്ദര്യം കൊണ്ട് ആരാധകരെ കയ്യിലെടുത്ത നടിയാണ് ഹേമ മാലിനി. ഇന്ത്യൻ സിനിമയിലെ ഡ്രീം ഗേൾ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. സത്യം എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയനടി പിന്നീട് ഇന്ത്യൻ മുഴുവൻ അറിയപ്പെടുന്ന രീതിയിലേക്ക് വളരുകയായിരുന്നു. ബോളിവുഡ് താരമായ ധർമേന്ദ്രയാണ് താരത്തിന്റെ ഭർത്താവ്.

സിനിമയിൽ ഒരുമിച്ച് പ്രണയജോഡികളായി അഭിനയിച്ച ഇരുവരും പിന്നീട് തങ്ങളുടെ ജീവിത്തിലും ഒന്നിക്കുകയായിരുന്നു. മറ്റൊരു പെണ്ണിന്റെ ഭർത്താവാണെന്ന തിരിച്ചറിവു മൂലം, ഹേമമാലിനി ആദ്യം ധർമേന്ദ്രയെ ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കാൻ ഹേമമാലിനിക്കായില്ല. ആദ്യ ഭാര്യയായ പ്രകാശ് കൗറെ ഒഴിവാക്കാതെ തന്നെ 1980 കളിൽ വിവാഹിതരായി.

Advertisements

Also Read
എന്നാലും മോശം ആയിപ്പോയി; പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഓകെ, പക്ഷെ ഇത് അല്പം കൂടിപ്പോയി; ഗോസിപ്പുകൾക്ക് എതിരെ പ്രതികരിച്ച വാണി ഭോജൻ

തന്റെ ആദ്യഭാര്യയുടെ കൂടെ അല്ലാതെ ഒറ്റക്ക് മറ്റൊരു വീട്ടിലാണ് ധർമേന്ദ്ര ഹേമമാലിനിയെ താമസിപ്പിച്ചത്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് ഹേമമാലിനി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിയോണ്ട് ദി ഡ്രീം ഗേൾ എന്ന തന്റെ ആത്മകഥയിൽ താരം എഴുതിയ കാര്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകന്നത്.

താൻ ഗർഭിണി ആണെന്നറിഞ്ഞപ്പോള് അമ്മായിഅമ്മ തന്നെ കാണാൻവന്നതിനെ കുറിച്ചാണ് താരം പറഞ്ഞത്. താരത്തിൻന്റെ വാക്കുകൾ ഇങ്ങനെ;
ധർമ്മാജിയുടെ അമ്മ സത്വന്ത് കൗറും എന്നോട് ഒരുപോലെ സ്‌നേഹം കാണിച്ചു. ജുഹുവിൽ ഒരു ഡബ്ബിംഗ് സ്റ്റുഡിയോയിൽ അവരെന്നെ കാണാൻ വന്നത് ഞാനിപ്പോഴും ഓർക്കുന്നു. ഞാൻ ഇഷയെ ഗർഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. വീട്ടിലാരോടും പറയാതെയാണ് അമ്മ വന്നത്. ഞാനവരുടെ കാൽ തൊട്ട് നമസ്‌കരിച്ചു. അവരെന്നെ കെട്ടിപ്പിടിച്ച് സന്തോഷമായിരിക്കൂ എന്ന് പറഞ്ഞു. ധർമ്മേന്ദ്രയുടെ പിതാവും തന്നോടും കുടുംബത്തോടും വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Also Read
തടി കുറഞ്ഞപ്പോൾ കാവ്യ മാധവനെ പോലുണ്ടെന്ന് പറഞ്ഞു; കൂടിയപ്പോൾ ഖുശ്ബുവിനെ പോലെ ഉണ്ടെന്നും, നീ ഒന്ന് നിർത്തുമോ, ശർദ്ദിക്കാൻ വരുന്നുണ്ടെന്ന് അമ്മ പറയും: വീണ നായർ

രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. 2004 ൽ ബിജെപിയിൽ ചേർന്ന നടി ഇപ്പോൾ എംപിയാണ്. സിനിമകളിൽ നിന്ന അവധിയെടുത്ത താരം പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുഴുവൻ സമയം രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് തിരിയാൻ ആഗ്രഹിക്കുന്നതായി ഒരിക്കൽ നടി വെളിപ്പെടുത്തിയിരുന്നു.

Advertisement