Home Entertainment Celebrities

അന്ന് എനിക്കേറ്റവും വിഷമമായത് പത്രങ്ങൾ കൊടുത്ത ആ ചിത്രമായിരുന്നു, വിങ്ങി പൊട്ടിക്കൊണ്ട് ധന്യ ; ആശ്വസിപ്പിച്ച് സഹതാരങ്ങൾ

305

മിനിസ്‌ക്രിൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മാർച്ച് 27ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 മത്സരാർത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഒരാഴ്ച പിന്നിട്ടിരിയ്ക്കുകയാണ്. ഈ ഒരാഴ്ചയ്ക്കിടെ നിരവധി നാടകീയ സംഭവങ്ങളായിരുന്നു ഷോയിൽ അരങ്ങേറിയത്.

സാധാരണഗതിയിൽ മത്സരം ആരംഭിച്ച് ആഴ്ചകൾ കഴിയുമ്പോഴാണ് ബിഗ് ബോസ് ഹൗസിൽ അടിപൊട്ടാറുളളത്. എന്നാൽ ഇവിടെ രണ്ടാം ദിവസം മുതൽ തന്നെ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. വഴക്കും ബഹളവും കനക്കുമ്പോഴും മത്സരാർത്ഥികൾ തമ്മിൽ അറിയാതെ ഒരു അടുപ്പം വരുകയാണ്.

Advertisements

ALSO READ

ആലിയയുടെ രംഗങ്ങൾ ചിത്രത്തിൽ നിന്നു വെട്ടി കുറച്ചു, ഇക്കാര്യം പറഞ്ഞ് രാജമൗലിയുമായി നടി വഴക്കിട്ടു ; വിശദീകരണം നൽകി താരം

ബിഗ് ബോസ് സീസൺ 4ലെ സെലിബ്രിറ്റി മത്സരാർത്ഥിയാണ് ധന്യ മേരി വർഗീസ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിയ്ക്കെതിരെ കേസും പ്രശ്നങ്ങളും ഉയർന്നത്. ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയും ആയിരുന്നു. ജയിലിൽ പേകേണ്ട ഒരു സാഹചര്യം പോലും വന്നിരുന്നു. ഇതിന് ശേഷം ധന്യ ഏറെനാൾ ക്യാമറയ്ക്ക് മുന്നിൽ നിന്ന് മാറി നിന്നിരുന്നു. പിന്നീട് ഒരു വലിയ ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലൂടെ മടങ്ങി എത്തുകയായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയിൽ ലഭിച്ചതിനെക്കാൾ കൂടുതൽ സ്വീകാര്യത മിനിസ്‌ക്രീനിൽ നിന്ന് ലഭിച്ചു.

ബിഗ് ബോസ് ഷോയുടെ ഭാഗമായി തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് ധന്യ പറഞ്ഞിരുന്നു. നിറ കണ്ണുകളോടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ധന്യയുടെ വാക്കുകൾ എല്ലാവരുടേയും കണ്ണുകളിൽ ഈറൻ അണിയിച്ചിരുന്നു. തൊട്ട് അടുത്ത ദിവസം അപർണ്ണയും ഡെയ്സിയും ഇക്കാര്യം ധന്യയോട് ചോദിച്ചിരുന്നു. ആ സമയത്ത് മരിക്കാൻ തോന്നി എന്ന് പറഞ്ഞിരുന്നു. ഇതിനെ കുറിച്ചായിരുന്നു അപർണ്ണ ആരാഞ്ഞത്. .

ആ സമയത്ത് നമ്മുടെ മനസ്സിൽ പല ചിന്തകളും കടന്നു പോകുമെന്നായിരുന്നു മറുപടിയായി ധന്യ പറഞ്ഞത്. നാണം കെടുന്നതിനെക്കാൾ നല്ലത് ജീവിതം ഇല്ലാതാവുന്നതല്ലേ എന്ന് തോന്നിയിട്ടുണ്ട്. ജയിലിൽ പോകുന്നതിന് മുൻപ് തോന്നിയതാണ് അങ്ങനെ. ജയിലിൽ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നു.

പക്ഷേ നാട്ടുകാര് നമ്മുടെ അടുത്ത് കാശ് ചോദിക്കാൻ വരുന്ന അവസ്ഥയെ കുറിച്ച് അറിയാല്ലോ, നിങ്ങൾക്ക് കുട്ടിയില്ലാത്തത് കൊണ്ട് അത് നേരിടേണ്ടി വന്നിട്ടില്ല. എനിക്കൊരു മകനുണ്ട്. ഞാനൊരു സെലിബ്രിറ്റി കൂടിയായിരുന്നു. ഞാൻ പേടിച്ചിരുന്നതും അതായിരുന്നു. മീഡിയയിൽ വരുമ്പോഴുണ്ടാകുന്ന നാണണക്കേടിനെ പറ്റിയാണ് ഞാൻ പേടിച്ചിരുന്നത്. ആ സമയത്ത് നമുക്ക് പലതും തോന്നും.

ALSO READ

ചായിൽ തുടങ്ങി ചർച്ച വഴക്കിലേക്കും ബഹളങ്ങളിലേക്കും ; ബിഗ് ബോസ് ഹൗസിൽ വേണ്ടത്ര ഭക്ഷണ സാധനങ്ങളില്ല : പൊട്ടിത്തെറിച്ച് ജാനകി

അന്ന് അതൊക്കെ മീഡിയയിൽ വന്നിരുന്നു. കുറച്ച് പേർക്ക് അറിയാം കുറച്ച് പേർക്ക് അറിയില്ല . നിങ്ങൾ കേരളത്തിൽ ഇല്ലായിരുന്നത് കൊണ്ട് നിങ്ങൾക്ക് അറിയില്ല. ഇവിടെ പത്രത്തിൽ ഫ്രണ്ട് പേജിൽ വാർത്ത വന്നു. അതും എനിക്കേറ്റവും വിഷമമായത് എന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രമായിരുന്നു കൊടുത്തത്. അതിന് നന്ദിയുണ്ട്.

നമ്മളെത്ര ആഗ്രഹിച്ചാണ് കല്യാണം കഴിക്കാനുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതെന്ന് വിങ്ങി പൊട്ടിക്കൊണ്ട് ധന്യ പറഞ്ഞു. താരത്തെ ആശ്വസിപ്പിച്ച് കൊണ്ട് ഡെയ്സിയും ദിൽഷയും എത്തിയിരുന്നു. ഇതിപ്പോൾ എല്ലാം തുറന്ന് പറഞ്ഞല്ലോ എല്ലാരും കാര്യം മനസിലാക്കുമെന്നാണ് ഡെയ്സി പറഞ്ഞത്. കർമ്മയിൽ വിശ്വസിക്കണമെന്നും എന്ന് പറഞ്ഞാണ് ദിൽഷ ആശ്വസിപ്പിച്ചത്.
നമ്മൾ ഈ ജന്മത്തിൽ എന്ത് ആരോട് ചെയ്താലും അത് തിരിച്ച് അനുഭവിച്ചിട്ടേ നമ്മൾ ഇവിടുന്ന് പോകുള്ളൂ

Advertisement