ആള് ക്രിസ്ത്യനാണെന്ന് അറിഞ്ഞിട്ടും അമ്മ വിവാഹത്തിന് സമ്മതിച്ചു, ശരിക്കും ഞെട്ടി, സ്വര്‍ണ്ണം ധരിക്കാതെയായിരുന്നു വിവാഹം, ഉണ്ണിമായ പറയുന്നു

2345

സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി എന്ന യൂ ട്യൂബ് ചാനലിലൂടെ ഫെയ്മസ് ആയ ഉണ്ണി എന്ന ഉണ്ണിമായയെ എല്ലാവര്‍ക്കും അറിയാം. പേരുപോലെ തന്നെ വളരെ സിംപിള്‍ ആണ് കക്ഷി. വ്‌ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ് ചാനലുമൊക്കെ അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ സജീവമായത്.

Advertisements

തുടക്കം പരിഹാസങ്ങള്‍ നിറഞ്ഞതാണെങ്കിലും ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ള ഇരുപത്തിയഞ്ചുകാരിയാണ് ഉണ്ണിമായ. ഉണ്ണിമായയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ഫോളേവേഴ്‌സാണ് സോഷ്യല്‍മീഡിയയിലുള്ളത്.

Also Read: അമ്മയെ പോലെ സുന്ദരിയല്ല, സൗന്ദര്യമില്ല, എല്ലാം ശരിയാണ്, പരിഹാസങ്ങള്‍ കേട്ട് മടുത്തു, ഖുശ്ബുവിന്റെ മകള്‍ പറയുന്നു

ഇപ്പോഴിതാ താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതിനെ കുറിച്ചും ലെയ്‌സിലി ജോസഫുമായുള്ള വിവാഹത്തെ കുറിച്ചും മനസ്സുതുറക്കുകയാണ് ഉണ്ണിമായ. 2017ലാണ് താന്‍ യൂട്യബ് ചാനല്‍ തുടങ്ങിയതെന്നും അമ്മ് വീഡിയോസ് ഇടുമ്പോള്‍ എന്തോ ചീത്ത പരിപാടി പോലെയാണ് പലരും കണ്ടതെന്നും ഉണ്ണിമായ പറയുന്നു.

ആരെങ്കിലും കെട്ടാന്‍ വരുമോ എന്തിനാണ് ഭാവി കളയുന്നതെന്നൊക്കെ പലരും ചോദിച്ചു. എന്നാല്‍ ഇന്ന് തനിക്ക് യൂട്യൂബില്‍ 1.7 മില്യാണ്‍ ഫോളോവേഴ്‌സാണുള്ളതെന്നും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: രണ്ട് പേരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിച്ചു; ഇരുവരുടെയും കുറ്റങ്ങൾ ഞാൻ പരസ്പരം പറയാതെ മുന്നോട്ട് കൊണ്ടുപോയി; രണ്ട് പേർക്കും നല്ല സുഹൃത്തായിരിക്കാൻ ഞാൻ ശ്രമിച്ചു; തുറന്ന് പറച്ചിലുമായി രവീണ ടണ്ടൻ

2021 ല്‍ ആയിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നില്ലെന്നും ലവ് സ്റ്റോറിയൊന്നുമില്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ആള് ക്രിസ്ത്യനാണെന്നും അമ്മയോടായിരുന്നു വിവാഹത്തെ കുറിച്ച് പുള്ളിക്കാരന്‍ സംസാരിച്ചതെന്നും അമ്മ എങ്ങനെ സമ്മതിച്ചുവെന്ന് അറിയില്ലെന്നും താന്‍ ഞെട്ടിയിരുന്നുവെന്നും ഉണ്ണിമായ പറയുന്നു.

വിവാഹത്തിന് ഉണ്ണിമായ ആഭരണങ്ങളൊന്നും ധരിച്ചിരുന്നില്ല. വിവാഹം ആര്‍ഭാടപൂര്‍വ്വമാണ് നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisement