നിനക്ക് എന്നെ ചൊറിയേണ്ട കാര്യമെന്താണ്? തക്കുടു എന്ന് വിളിച്ചവരെ പോയി ചൊറിയ്; ജുനൈസിനോട് വഴക്കിട്ട് സെറീന; പിന്തുണച്ച് നാദിറയും റെനീഷയും

165

ബിഗ്ബോസ് മലയാളം അഞ്ചാം സീസൺ അവസാന വീക്കിലേക്ക് അടുത്തുകൊണ്ടിരിക്കെ തർക്കങ്ങളും പോരും മുറുകുന്നു. രണ്ട് ചേ രിയായി തിരിഞ്ഞ് തർക്കിച്ച് പ്രേക്ഷകർക്ക് മുന്നിൽ ത മ്മി ല ടിക്കുകയാണ് അഖിൽ മാരാരും ശോഭയും ജുനൈസും എല്ലാം.

ഞായറാഴ്ചയിലെ എവിക്ഷൻ എപ്പിസോഡിൽ ഞായറാഴ്ച ആരും പുറത്ത് പോയിരുന്നില്ല. ശനിയാഴ്ച അപ്രതീക്ഷിതമായി വിഷ്ണു പുറത്തുപോയിരുന്നു. ഇതോടെ ബിഗ്ബോസ് വീണ്ടും പ്രവചനാതീതമായിരുന്നു. ഞായറാഴ്ച പടിവാതിൽ വരെ നാദിറ എത്തിയെങ്കിലും ‘വെൽകം ടു ഫിനാലെ വീക്ക്’ എന്ന് പ്രദർശിപ്പിച്ച് ബിഗ് ബോസ് ഹൗസിലേക്ക് തിരികെ എത്തിച്ചിരുന്നു.

Advertisements

ഇതോടെ കടുത്ത പോ രാട്ടം ഉണ്ടെങ്കിൽ മാത്രമെ അകത്ത് നിലനിൽപ്പുള്ളൂ എന്ന അവസ്ഥ വന്നതോടെയാണ് പോരും മുറുകിയത്. ബിഗ് ബോസിൽ ഇത്തവണ ഉണ്ടായ പൊ ട്ടി ത്തെ റി അഖിൽ മാരാർക്ക് എതിരെ ജുനൈസും ശോഭയും തിരിഞ്ഞതോടെയാണ്. ഈ പ്രശ്‌നം പിന്നീട് ഒട്ടേറെ വാഗ്വാദങ്ങൾക്ക് ശേഷം അവസാനിച്ചെങ്കുലും ബിബി ഹൗസിനെ പ്ര ക്ഷു ബ് ദ മാക്കുന്ന സംഭവങ്ങളുടെ തുടക്കം മാത്രമാണിത് എന്നാണ് സൂചന.

ALSO READ- ആദ്യമായി അഭിനയിച്ച സിനിമയുടെ റിലീസ്; കുഞ്ഞതിഥിയുടെ വരവ്; പിന്നാലെ സഞ്ജു-ലക്ഷ്മിയുടെ കുടുംബത്തിലേക്ക് വീണ്ടും സന്തോഷം; ആഘോഷമാക്കി പ്രേക്ഷകരും

പഴയ കാര്യങ്ങളേക്കുറിച്ച് ടാസ്‌ക്കിനിടയിൽ സംസാരിച്ചതിനെ ചൊല്ലിയുള്ള ഈ തർക്കം അവസാനിച്ചതിന് പിന്നാലെ ജുനൈസ് സെറീനയ്ക്ക് എതിരെ സംസാരിച്ചതും തർക്കങ്ങൾക്ക് കാരണമായിരുന്നു. ‘എല്ലാത്തിന്റേയും ഇടയ്ക്ക് ഇടയ്ക്ക് നീ ഞങ്ങൾ എന്നാണ് പറയുന്നത്’ എന്ന് ജുനൈസ് സെറീനയോട് ചോദിക്കുന്നു.റയുന്നു.

ഇതിനോട് മറുപടിയായി, തെറ്റുണ്ടോ അതിൽ? തെറ്റുണ്ട് അതിനകത്ത് എന്ന് എനിക്ക് തോന്നുന്നില്ല എന്ന് സെറീന പറയുന്നു. ഇപ്പോൾ നീ എന്തിനാ തർക്കിക്കുന്നേ? ഇപ്പോൾ ഇവിടെ നിനക്ക് എന്നെ ചൊറിയേണ്ട കാര്യമെന്താണെന്ന് സെറീന ജുനൈസിനോട് ചോദിക്കുന്നുമുണ്ട്.

ഇപ്പോൾ ഗാർഡൻ ഏരിയയിൽ എല്ലാവരും വന്നിരിക്കാൻ പറഞ്ഞു. ഇവിടെ ഈ ലോലിപ്പോപ്പും നുണഞ്ഞു കൊണ്ടിരിക്കുമ്പോൾ നിനക്ക് എന്നെ ചൊറിയേണ്ട കാര്യമെന്താണെന്ന് സെറീന ചോദ്യം ചെയ്തു.

ALSO READ-‘താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി; ഞങ്ങളുടെ സൂപ്പർതാരം; സുരേഷ് ഗോപിയുടെ കുടുംബത്തിനൊപ്പം ഷാജുവിന്റെ കുടുംബവും; വൈറലായി ചിത്രം

അതേസമം, ഞാൻ വെറുതേ ചോദിച്ചതാണെന്നായിരുന്നു ജുനൈസിന്റെ മറുപടി. ‘നിന്നെ ഞാൻ തക്കുടു ജുനൈസ് എന്ന് വിളിച്ചോ? വിളിച്ചവരോട് പോയി ചൊറിയാ’ൻ സെറീന പറയുന്നു. വെറുതേയിരുന്ന സെറീനയേ കയറി കളിയാക്കിയതാണെന്ന് നാദിറയും പറയുന്നു.

ഒരു പണിയുമില്ല. ഞാൻ സീക്രട്ട് റൂമിൽ നിന്ന് വന്നപ്പോൾ തൊട്ട് തുടങ്ങിയതാ. എന്നെ ചൊറിഞ്ഞോണ്ടിരിക്കാനെന്നാണ് സെറീന പറയുന്നത്. എന്തിനാണെന്ന് എനിക്കറിയത്തില്ല, ചൊറിയണം വല്ലോ ഉണ്ടോ നിന്റെ കൈയ്യിലെന്നും, എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് പറയും സെറീന മാറി, സെറീന അതാണ്, ഇതാണെന്നൊക്കെ..കോപ്പ്- എന്നാണ് സെറീനയുടെ വാക്കുകൾ.

ഇതോടെ, കോപ്പോ എന്ന് റെനീഷ ചോദിക്കുന്നു. എന്താ കോപ്പ് എന്ന് കേട്ടിട്ടില്ലേയെന്ന് സെറീന. അതൊരു ചീത്ത വാക്കല്ലേ എന്ന് ജുനൈസ്. അത് ചീത്ത വാക്കൊന്നുമല്ല, നല്ല വാക്കാണെന്ന് നാദിറയും പറയുന്നുണ്ട്.

എന്നാൽ റിനോഷ് മുൻപ് എന്തോ പറഞ്ഞപ്പോൾ അത് ചീത്ത വാക്കാണെന്ന് നിങ്ങൾ പറഞ്ഞില്ലേയെന്ന് ജുനൈസ്. റിനോഷ് പറഞ്ഞത് വേറെ വാക്കാണ്. കോപ്പ് ഒരു ചീത്ത വാക്കല്ല. കോപ്പ്, കുന്തം, കുടചക്രം എന്നതൊന്നും ചീത്തവാക്കല്ലെന്ന് റെനീഷ പിന്തുണയ്ക്കുന്നു.

താനും സെറീനയെ സപ്പോർട്ട് ചെയ്യുന്നുവെന്ന് നാദിറ പറയുന്നു. മുൻപ് ഇവളോട് ഞാൻ പറഞ്ഞു, നിനക്ക് കൃമി കടിയുണ്ടെന്ന് സെറീന റെനീഷയോട് പറയുന്നു. അത് വിശപ്പുള്ളതു കൊണ്ടല്ലേയെന്ന് റെനീഷ ചോദിച്ചു. ഇവൾക്ക് വിശപ്പിന്റെ കൃമി, നിനക്ക് ചൊറിച്ചിലിന്റെ കൃമി എന്നാണ് സെറീന പറയത് മറുപടിയായി.

Advertisement