‘താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി; ഞങ്ങളുടെ സൂപ്പർതാരം; സുരേഷ് ഗോപിയുടെ കുടുംബത്തിനൊപ്പം ഷാജുവിന്റെ കുടുംബവും; വൈറലായി ചിത്രം

205

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായ അദ്ദേഹം മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടണ്ട്. ഒരു മികച്ച നടൻ മാത്രമല്ല, രാഷ്ട്രീയപ്രവർത്തകനും മനുഷ്യസ്‌നേഹിയും കൂടിയാണ്. സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം. ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിക്ക് ഇന്ന് ആരാധകരേറെയാണ്.

ഇപ്പോഴിതാ താനും കുടുംബവും സുരേഷ് ഗോപിയുടെ ആരാധകരാണ് എന്ന് തുറന്നുപറയുകയാണ് നടൻ ഷാജു ശ്രീധർ. അദ്ദേഹം പുതുതായി പങ്കുവച്ച പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.

Advertisements

‘താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി ഞങ്ങളുടെ സൂപ്പർ താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടൽ’, എന്നാണ് സുരേഷ് ഗോപിക്കും കുടുംബത്തോടും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഷാജു കുറിച്ചത്. ഷാജുവിന്റെയും ഭാര്യ ചാന്ദിനിയും മക്കളും ഇവർക്കൊപ്പം ഉണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ഷാജുവും ചാന്ദ്‌നിയും.

ALSO READ- ‘ആളുകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ജീ കർദ ഇങ്ങനെയാണ്’; സുഹൈലുമായുള്ള ചൂടൻ രംഗങ്ങൾ വിവാദമായതോടെ പ്രതികരിച്ച് തമന്ന

ഈ താരങ്ങളുടെ പ്രണയകഥയും ഒളിച്ചോടിയുള്ള വിവാഹവുമൊക്കെ ആരാധകർക്കു സുപരിചിതമാണ്. ഷാജുവിന്റെ മൂത്തമകൾ നന്ദനയും സിനിമാലോകത്തേക്ക് ചുവടുവെച്ചു കഴിഞ്ഞിരിക്കുകയാണ്. അതേസമയം, ഗരുഡൻ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം.

ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മയാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്.

ALSO READ- എന്റെ ഒടിയന്റെ ഏഴയലത്ത് വരില്ല ശ്രീകുമാർ മേനോന്റെ ഒടിയൻ; എന്റെ സിനിമയിലാണ് മോഹൻലാൽ അഭിനയിച്ചതെങ്കിൽ പണം വാരിയേനെ; കല്ലയം കൃഷ്ണദാസ്

ഈ സിനിമയിൽ അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മിഥുൻ മാനുവൽ തോമസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. കഥ ജിനേഷ് എം, സംഗീതം ജേക്‌സ് ബിജോയ്.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം അനിസ് നാടോടി, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, മേക്കപ്പ് റോണക്‌സ് സേവ്യർ കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, ആക്ഷൻ ബില്ലാ ജഗൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടേർസ് അലക്‌സ് ആയൂർ, സനു സജീവൻ, സഹസംവിധാനം ജിജോ ജോസ്, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, മാർക്കറ്റിംഗ് ബിനു ബ്രിംഗ് ഫോർത്ത്. പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൻ പൊടുത്താസ്, വാഴൂർ ജോസ്.

Advertisement