‘ആളുകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ജീ കർദ ഇങ്ങനെയാണ്’; സുഹൈലുമായുള്ള ചൂടൻ രംഗങ്ങൾ വിവാദമായതോടെ പ്രതികരിച്ച് തമന്ന

172

വർഷങ്ങളായി ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളും എല്ലാം തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് തമന്ന ഭാട്ടിയ. മിൽക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ മലയാള സിനിമയിലേക്കും എത്തുകയാണ് തമന്ന. ജനപ്രിയ നടൻ ദിലീപ് നായകൻ ആകുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ ആണ് തമന്ന മലയാളത്തിൽ എത്തുന്നത്. അരുൺ ഗോപിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

Advertisements

thamanna-1

ആമസോൺ പ്രൈം വീഡീയോയിലെ വെബ് സീരീസായ ജീ കാർദായിലും തമന്ന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ജി കാർദായിൽ തമന്ന ടോപ്പ് ലെസ് ആയി എത്തിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വെബ്‌സീരീസിലെ ചൂടൻ രംഗങ്ങളും വിവാദമായിരുന്നു.

ALSO READ- എന്റെ ഒടിയന്റെ ഏഴയലത്ത് വരില്ല ശ്രീകുമാർ മേനോന്റെ ഒടിയൻ; എന്റെ സിനിമയിലാണ് മോഹൻലാൽ അഭിനയിച്ചതെങ്കിൽ പണം വാരിയേനെ; കല്ലയം കൃഷ്ണദാസ്

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് നടി തമന്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ജീ കർദ’യിൽ നായകൻ സുഹൈൽ നയ്യാറുമൊത്തുള്ള തമന്നയുടെ ഇന്റി മേ റ്റ് രംഗങ്ങളാണ് സൈബർ ലോകത്തുൾപ്പടെ ചർച്ചയായത്. അരുണിമ ശർമ്മയാണ് ജീ കർദ സംവിധാനം ചെയ്യുന്നത്. ‘ലാവണ്യ’ എന്നാണ് തമന്ന അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ഋഷഭ് എന്ന കഥാപാത്രമായാണ് സുഹൈൽ നയ്യാർ എത്തുന്നത്.

അതേസമയം, വിവാദങ്ങൾ വേണ്ടെന്നും തങ്ങളുടെ കഥാപാത്രങ്ങളായ ലാവണ്യയുടെയും ഋഷഭിൻറെയും കഥ പറയാൻ ഇത്തരം രംഗങ്ങൾ നിർണായകമാണെന്നും തമന്ന പറയുകയാണ്.. ഈ രംഗങ്ങൾ ആരുടെയെങ്കിലും ശ്രദ്ധ ആകർഷിക്കാനായി ഉണ്ടാക്കിയതല്ലെന്നും നടി വ്യക്തമാക്കി. റിലേഷൻഷിപ്പ് ഡ്രാമകളിൽ, പരസ്പര ബന്ധങ്ങളും പ്രണയവും സ്നേഹവുമെല്ലാം പ്രമേയമാവുന്ന ചിത്രങ്ങളിൽ ഇത്തരത്തിലുള്ള രംഗങ്ങൾ നിർണായക ഘടകമാണെന്ന് തമന്ന വിവരിച്ചു.

ALSO READ-ഒരു ദശാബ്ദത്തിന്റെ കാത്തിരിപ്പ്; രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞു പിറന്നു; ആഘോഷത്തിൽ താരകുടുംബം; സറോഗസിയെന്ന് പ്രചരിപ്പിച്ചും ചിലർ

നേരത്തെ, ഒരു അഭിമുഖത്തിൽ തമന്നയും സുഹൈലും സിനിമയിലെ തങ്ങൾക്കിടയിലുണ്ടായ കെമിസ്ട്രിയെ കുറിച്ചും സംവിധായിക അരുണിമ ശർമ്മ എങ്ങനെയാണ് അത് അത്രമാത്രം എളുപ്പവും സുഖപ്രദവുമാക്കിയത് എന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു.പിന്നാലെയാണ് താരത്തിന്റെ കൂടുതൽ പ്രതികരണം പുറത്തെത്തിയിരിക്കുന്നത്.

ജീ കർദ, ആളുകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് ഇങ്ങനെയാണ് എന്നാണ് തമന്ന പറയുന്നത്. തനിക്കോ സുഹൈലിനോ തങ്ങളുടെ കഥാപാത്രങ്ങളെ സ്വീകരിക്കാൻ ബുദ്ധിമുട്ട് തോന്നിയില്ലെന്നും സുഹൈൽ തനിക്ക് വളരെ കംഫർട്ടബിളായ സഹ നടനാണെന്നും അവർ വ്യക്തമാക്കി. ‘ഇന്റി മ സി ഇൻസ്ട്രക്ടർ’ എന്നാണ് സംവിധായികയെ തമന്ന വിശേഷിപ്പിച്ചത്. ഇത്തരം രംഗങ്ങളിൽ തനിക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ തന്നത് സംവിധായിക ആയിരുന്നെന്ന് തമന്ന പറഞ്ഞു. താനും സുഹൈലും തമ്മിലുള്ള അടുത്ത ബന്ധം അവർ മനസിലാക്കിയിട്ടുണ്ടെന്നും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മനോഹരമാക്കാനാണ് അവർ ശ്രമിച്ചതെന്നും തമന്ന വിശദീകരിച്ചു.

thamanna-7
Courtesy: Public Domain

അതേസമയം ആദ്യത്തെ ഇ ന്റി മേ റ്റ് രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് താൻ ശരിക്കും പരിഭ്രാന്തനായിരുന്നു എന്നാണ് സുഹൈൽ പറഞ്ഞത്. എന്നാൽ ആ ഘട്ടങ്ങളിൽ തമന്ന നൽകിയ പിന്തുണ എടുത്തു പറയേണ്ടതാണെന്നും പത്ത് വർഷത്തിലേറെയായി പരസ്പരം അറിയാവുന്ന ലാവണ്യയുടെയും ഋഷഭിന്റെയും ബന്ധമാണ് സ്‌ക്രീനിൽ കാണാൻ കഴിയുക എന്നും സുഹൈൽ വ്യക്തമാക്കുന്നു.

Advertisement