സിനിമയില്‍ അഭിനയിക്കാന്‍ തന്ന അഡ്വാന്‍സ് തിരികെ വാങ്ങി, ഒഴിവാക്കി; അഭിനയ രംഗത്തെ ശ ത്രുക്കളെ കുറിച്ച് തുറന്നടിച്ച് ചന്ദ്ര ലക്ഷ്മണന്‍

88

ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയല്‍ രംഗത്ത് ശക്തമായ സാന്നിദ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണന്‍. സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം കഴിച്ചിരിക്കുന്നത്.

അതേ സമയം ആരാധകര്‍ക്ക് ഇടയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളില്‍ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണി ന്റേയും സീരിയല്‍ താരം ടോഷ് ക്രിസ്റ്റിയുടേയും വിവഹം. തന്നെ മനസിലാക്കുന്ന, തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തില്‍ ആകുന്നതും.

Advertisements

ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. ഇപ്പോള്‍ സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേര്‍ന്നാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇക്കഴിഞ്ഞ നവംബറില്‍ ഇരുവരും വിവാഹിതരായത്.

വൈകാതെ തന്നെ താരദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയിരുന്നു. ആണ്‍കുഞ്ഞാണ് താരങ്ങള്‍ക്ക് പിറന്നത്. പ്ര സ വ സമയത്തിന് ഒരു മാസം മുന്‍പ് പോലും ചന്ദ്ര ലക്ഷ്ണമണ്‍ സ്വന്തം സുജാത സീരിയലില്‍ അഭിനയിച്ചിരുന്നു.

ALSO READ- വിവാഹമെന്ന സങ്കൽപ്പത്തിനോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല; വിവാഹം ഇല്ലാതെ എനിക്ക് പറ്റുന്ന ഒരാള് വന്നാൽ ജീവിക്കാൻ പറ്റുമോ എന്ന് നോക്കാം; വിവാഹത്തെ കുറിച്ച് ഹണി റോസിന് പറയാനുള്ളത് ഇങ്ങനെ

കൂടാതെ മകന്‍ പിറന്ന് തൊണ്ണൂറാമത്തെ ദിവസം തന്നെ ചന്ദ്ര തിരിച്ച് അഭിനയ രംഗത്തേക്ക് തിരികെ എത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്.

അഭിനയ മേഖലയില്‍ നിന്നും ഇടവേള എടുത്ത സമയത്ത് താരത്തെ കുറിച്ച് വ്യാജ വിവാഹവാര്‍ത്തയും അഭിനയം നിര്‍ത്തിയെന്ന പ്രചാരണവും വരെ ഉണ്ടായിരുന്നു. നിരവധി ശ ത്രുക്കള്‍ തനിക്ക് ഉണ്ടെന്ന് ചന്ദ്ര തന്നെ തുറന്നു പറഞ്ഞതാണ്.

മുന്‍പ് ഒരു അഭിമുഖത്തില്‍ വെച്ച് ചന്ദ്രയോട് താരത്തിന് ശത്രുക്കള്‍ ഉണ്ടോയെന്ന് ചോദിച്ചിപ്പോഴാണ് തനിക്ക് ഉറപ്പായും ശ ത്രു ക്കള്‍ ഉണ്ടെന്ന പറഞ്ഞത്. തന്റെ മേഖല ഇതായതിനാല്‍ തന്നെ ഉറപ്പായും ശ ത്രു ക്കള്‍ ഉണ്ടാകും. തനിക്ക് സിനിമയില്‍ വരെ അവസരങ്ങള്‍ ലഭിക്കുകയും അഡ്വാന്‍സ് തന്നതിന് ശേഷം അഡ്വാന്‍സ് തിരിച്ചു മേടിക്കുകയും എന്നിട്ട് ഒഴിവാക്കിയ സന്ദര്‍ഭം പോലും ഉണ്ടായിട്ടുണ്ട് എന്നാണ് ചന്ദ്ര പറഞ്ഞത്. പക്ഷെ എന്നിട്ടും താന്‍ തളരില്ലെന്ന് ആളുകള്‍ക്ക് തോന്നിയുണ്ടാകുമെന്നും ചന്ദ്ര പറയുന്നു.

അതേസമയം, താന്‍ മുന്‍പ് സാന്ദ്ര എന്ന നെഗറ്റീവ് കഥാപത്രത്തെ അവതരിപ്പിക്കുന്നതിനിടയില്‍ ഒരിക്കല്‍ പുറത്ത് വെച്ച് തന്നെ കണ്ട ഒരു അമ്മൂമ്മ ‘നീ ഗുണം പിടിക്കില്ല’ എന്നാണ് പറഞ്ഞത്. താരത്തിന്റെ ഈ അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്.

Advertisement