Home Entertainment Celebrities

വിവാഹമെന്ന സങ്കൽപ്പത്തിനോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല; വിവാഹം ഇല്ലാതെ എനിക്ക് പറ്റുന്ന ഒരാള് വന്നാൽ ജീവിക്കാൻ പറ്റുമോ എന്ന് നോക്കാം; വിവാഹത്തെ കുറിച്ച് ഹണി റോസിന് പറയാനുള്ളത് ഇങ്ങനെ

347

തെന്നിന്ത്യയിൽ നിറയെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണിറോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം സിനിമാ പ്രവേശനം നടത്തിയത്. ഇപ്പോഴിതാ തനിക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യാ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് ഹണിയുടെ പരാമർശം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘വേറൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും എനിക്കിഷ്ടമല്ല. എന്തോ ഒരു ഇഷ്ടക്കേടാണ്. കാരണം ക്യാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് അവർക്ക് പോലും അത് ആസ്വദിക്കാൻ പറ്റാറില്ല. കുറേ പൈസ ഉണ്ടെന്ന് കാണിക്കാൻ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, ചിലർ പെണ്ണിന് നിറമില്ല, ആഭരണം കുറവാണ്, ചെക്കനെ കാണാൻ കൊള്ളില്ല, ഇങ്ങനെ കുറ്റം പറയുന്നവർ വേറെയുണ്ടാവും.

Advertisements

Also Read
നവീന് ഇപ്പോൾ ഞാൻ മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാവും; 90 ലെ ഉർവശി ചേച്ചിയെപ്പോലെയാണ് ഞാൻ ചിലപ്പോൾ, ഭർത്താവിനെ കുറിച്ച് പറഞ്ഞ് ഭാവന

ഇതിനിടയിൽ ചെക്കനും പെണ്ണും വിയർത്ത് കുളിച്ച് നിൽക്കുകയായിരിക്കും. അവരത് എൻജോയ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കൽപ്പത്തോട് തനിക്കൊട്ടും യോജിക്കാൻ സാധിച്ചിട്ടില്ല. നമ്മളെ മനസിലാക്കുന്ന നല്ലൊരാൾ വരികയാണെങ്കിൽ ജീവിതപങ്കാളിയായി കൂട്ടാം. എന്റെ പാഷൻ എന്ന് പറയുന്നത് മൂവിയാണ്. അത് മനസിലാക്കുന്ന ആളായിരിക്കണം. എന്നെ സ്നേഹിക്കുന്നൊരു വ്യക്തി ഒരിക്കലും ഞാൻ ചെയ്യുന്ന കാര്യത്തിൽ നോ പറയത്തില്ല. അതിലേറ്റവും ഉദ്ദാഹരണം അച്ഛനും അമ്മയുമാണ്.

വർക്ക് ചെയ്ത് കൊണ്ടിരുന്ന പെൺകുട്ടികൾ വിവാഹം കഴിക്കുന്നതോടെ ജോലിയോട് താൽപര്യമില്ലെന്ന് പറയുന്നത് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല’.
‘ആ ജോലി ചിലപ്പോൾ നമുക്ക് സന്തോഷം തരുന്നതായിരിക്കും. അപ്പോൾ നമ്മളെ സ്നേഹിക്കുന്ന വ്യക്തിയാണെങ്കിൽ അദ്ദേഹം ഇതിൽ നോ പറയില്ല. നമ്മളെ ബുദ്ധിമുട്ടിപ്പിക്കാനോ വിഷമിപ്പിക്കാനോ ഒന്നും പുള്ളി ശ്രമിക്കില്ല. രണ്ടാൾക്കും പരസ്പരം സന്തോഷത്തോടെ മുന്നോട്ട് പോകാൻ സാധിച്ചെങ്കിലെ റിലേഷൻഷിപ്പ് നന്നാവുകയുള്ളു. ഇല്ലെങ്കിൽ ഭയങ്കര ടെൻഷനായിരിക്കും. എനിക്കങ്ങനെ ജീവിക്കാൻ സാധിക്കില്ലെന്നാണ് ഹണി പറയുന്നത്.

Also Read
സറോഗസിയിലൂടെ അമ്മയാവാൻ ഉപദേശം; വിമർശകരുടെ വായടപ്പിച്ച് ലിന്റു റോണി; അതെ ഞാൻ 21 ആഴ്ച്ച പ്രഗനന്റ് ആണ്

അതേസമയം മുൻപൊരു അഭിമുഖത്തിൽ സിനിമയിൽ നിന്ന് എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഹണി റോസ് വ്യക്തമാക്കിയിരുന്നു. അച്ഛനും അമ്മയും കൂടെ ഉള്ളത് കൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നും ഹണി പറഞ്ഞിരുന്നു. അതേസമയം ചൂഷണം ചെയ്യാനുള്ള അവസ്ഥകളുണ്ടെങ്കിൽ അത് മാക്സിമം നോക്കാൻ ആളുകൾ ഉണ്ടാവും. ഏത് രീതിയിൽ നിൽക്കണമെന്ന് സ്വയം മനസ്സിലാക്കി നിൽക്കുക എന്നേയുള്ളൂ. കാരണം ഈയൊരു സാധനം പൂർണമായി ഇല്ലാതാവുക എപ്പോഴാണെന്ന് നമുക്കറിയില്ല. കൊവിഡുള്ളത് പോലെയാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

Advertisement