ടെലിവിഷൻ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോൾ അഭിനയിത്തിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാം റീൽസിലൂടെ തന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ അറിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് ലിന്റു.
താനൊരു അമ്മയാകാനായി പോകുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ കുഞ്ഞതിത്ഥി എത്തുമെന്നും താരം പറയുന്നുണ്ട്. ഇപ്പോൾ 21 ആഴ്ച്ച കഴിഞ്ഞിരിക്കുകയാണ്. ഈയവസരത്തിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു എന്നാണ് താരത്തിന്റെ പോസ്റ്റ്. പോസ്റ്റ് ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.
താൻ ആദ്യമായി പ്രഗനൻസി ടെസ്റ്റ് ചെയ്യുന്നതിന്റെയും, ആദ്യത്തെ സ്‌കാനിങ്ങിന്റെയും വീഡിയോ ലിന്റു സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു. പ്രഗനന്റ് ആണെന്ന് അറിഞ്ഞതോടെ താരം പൊട്ടിക്കരയുന്നുണ്ട്. വിവാഹ വാർഷിക ദിനത്തിൽ പങ്ക് വെച്ച വീഡിയോയിൽ ലിന്റു പ്രഗനന്റ് ആണെന്ന സംശയം ആരാധകർക്ക് ഉയർന്നിരുന്നു. പലരും ഇതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അന്ന് ആരാധകരുടെ സംശയങ്ങൾക്കൊന്നും താരം പ്ര്തികരിച്ചിരുന്നില്ല.
താരം പ്രഗനന്റ് ആയതോടെ ഡാഡിയും മമ്മിയും താരത്തെ സന്ദർശിച്ചിരുന്നു.പ്രസവത്തിന് വേണ്ടിയാണോ അവർ വരുന്നതെന്നായിരുന്നു സോഷ്യൽ മീഡിയ ചോദിച്ചത്. എന്നാൽ അല്ലെന്നും കുറേക്കാലം ഒന്നിച്ച് താമസിക്കാനായാണ് അവരെ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നതെന്നായിരുന്നു ലിന്റു സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾക്ക് നൽകിയ മറുപടി. വിവാഹം കഴിഞ്ഞ് എട്ട് വർഷമായിട്ടും താരത്തിന് അമ്മയാകാൻ പറ്റാത്തതിന് എതിരെ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
നിനക്ക് അമ്മയാവാനാവില്ല, സറോഗസി ചെയ്യാനായിരുന്നു ഒരിക്കൽ ഒരാൾ സോഷ്യൽ മീഡിയയിലൂടെ ലിന്റുവിന് നൽകിയ ഉപദേശം. സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കും വിമർശനങ്ങൾക്കും തക്കതായ മറുപടി നല്കിയും താരം എത്താറുണ്ട്. നിലവിൽ ഭർത്താവിനൊപ്പം ലണ്ടനിലാണ് ലിന്റു ഉള്ളത്.