ഒരുപാട് ബോയ് ഫ്രണ്ട്‌സുകൾ എനിക്ക് ഉണ്ടായിരുന്നു, പത്താം ക്ലാസ് വരെ ആരും അങ്ങനെ ചെയ്തിട്ടില്ല: സംയുക്ത മേനോന്റെ തുറന്നു പറച്ചിൽ

582

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരി ആണ് സംയുക്ത മേനോൻ. പോപ് കോൺ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന സംയുക്ത മേനോന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രം ടോവിനോ തോമസ് നായകനായ തീവണ്ടി ആയിരുന്നു.

ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുക ആയിരുന്നു. പിന്നീട് ഒരു പിടി മികച്ച സിനിമ കളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം തമിഴകത്തും തന്റെ സാന്നിധ്യം അറിയിക്കുക ആയിരുന്നു. എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

Advertisements

തന്റെ സോഷ്യൽ മീഡിയ പേജിൽ താരം പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോ ഗ്രാഫർ സംയുകതയെ കവർഗേൾ ആയി ക്ഷണിക്കുകയും ആ ഫോട്ടോഷൂട്ടിലൂടെ പോപ്കോൺ എന്ന ചിത്രത്തിലേക്ക് അഭിനയിക്കുവാൻ അവസരം തേടി വരികയും ആയിരുന്നു. ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്.

അതുകൊണ്ടു തന്നെ വലിയ രീതിയിൽ അത് ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് 2018ൽ തീവണ്ടി എന്ന ചിത്രത്തിൽ താരം അഭിനയിക്കുന്നത്. അപ്രത്യക്ഷമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം മലയാളത്തിൽ ലില്ലി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. എങ്കിലും റിലീസ് ആയ ചിത്രം തീവണ്ടി ആയിരുന്നു.

samyuktha-menon-7

താരത്തിന്റെ ആദ്യ മലയാള ചിത്രം എന്ന് അറയപ്പെടുന്നത് തീവണ്ടി തന്നെയാണ്. പെണ്ണിന്റെ സഹനശക്തിയെ ക്കുറിച്ച് പറയുന്ന ലില്ലി എന്ന ചിത്രത്തിൽ ഒരു ഗർഭിണിയായി ആയിരുന്നു സംയുക്ത പ്രത്യക്ഷപ്പെട്ടത്. പ്രസവിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ഗർഭിണിയായ യുവതിയെ ഒരുകൂട്ടം ആളുകൾ തട്ടിക്കൊണ്ടു പോകുന്നതും അവിടെ നിന്ന് രക്ഷപ്പെടുന്നതിന് ആയി ആ യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയുമായിരുന്നു ലില്ലി പറഞ്ഞത്.

Also Read
രണ്ടാമതും ഗർഭിണിയായ വിവരം അറിയാതെ ഞാൻ അങ്ങനെയൊക്കെ ചെയ്തു, പിന്നീട് പേടിയായി: വെളിപ്പെടുത്തലുമായി അഞ്ജലി നായർ

ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ നായികയായി താരം പിന്നീട് പ്രത്യക്ഷപ്പെടുകയുണ്ടായി. മികച്ച നടിക്കുള്ള 2020ലെ കേരള ഫിലിം ക്രിട്ടിക് അവാർഡ്എന്ന നിലയിൽ താരം നേടിയെടുക്കുകയുണ്ടായി. ആണും പെണ്ണും, വെള്ളം, വുൾഫ് എന്നീ ചിത്രത്തിലെ അഭിനയത്തിനായിരുന്നു താരത്തിന് ഈ പുരസ്‌കാരം ലഭിച്ചത്.

samyuktha-menon-8

പൃഥ്വിരാജ് നായകനായ കടുവയിൽ നടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ധനുഷ് നായകനായി എത്തുന്ന തമിഴ്ചിത്രം വാത്തിയാണ് നടിയുടെ പുതിയ റിലീസ്. അതേ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമയിലും ഒരുപോലെ ബോൾഡ്നെസ് കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് സംയുക്ത.

അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളും വാക്കുകളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സൈബർ ലോകത്ത് വൈറലായി മാറാറുണ്ട്. തന്റെ പേരിന്റെ അറ്റത്തെ ജാതി പേരായ മേനോൻ ഉപേക്ഷിക്കുക ആണെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു.

അതേ സമയം പത്താം ക്ലാസ് വരെ തനിക്ക് ലവ് പ്രൊപ്പോസലുകൾ വന്നിട്ടില്ലെന്ന് തുറുന്നു പറയുകയാണ് സംയുക്ത മേനോൻ ഇപ്പോൾ. തന്നെ ആർക്കെങ്കിലും ഗേൾ ഫ്രണ്ടായിട്ട് കാണാൻ പറ്റുമോയെന്ന് അറിയില്ലെന്നും പത്താം ക്ലാസ് കഴിഞ്ഞ് വേറെ സ്‌കൂളിൽ പോയപ്പോൾ കുറേ പ്രൊപ്പോസൽസ് വന്നെന്നും താരം പറയുന്നു. താൻ എഴുതിയ കവിത പാടി തനിക്ക് തന്നെ അയച്ചിട്ടുണ്ടെന്നും അന്ന് മൂക്കുത്തി ഉണ്ടായിരുന്നുവെന്നും അതിന്റെ പേരിൽ എല്ലാവരും മൂക്കുത്തി എന്നാണ് വിളിച്ചിരുന്നതെന്നും സംയുക്ത പറയുന്നു.

samyuktha-menon-4

ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. എന്റെ സ്‌കൂളിൽ കൂടുതലും ഫീമെയിൽ ടീച്ചർമാരാണ് ഉണ്ടായിരുന്നത്. ആകെ രണ്ട് മെയ്ൽ ടീച്ചർമാരെ ഉണ്ടായിരുന്നുള്ളു. അവരാണെങ്കിൽ എന്നേക്കാൽ ഒരുപാട് മൂത്തവരായിരുന്നു. ചെറുപ്പക്കാനനായ ഏതെങ്കിലും ടീച്ചർ വരികയാണെങ്കിൽ അദ്ദേഹത്തിന് ഒരുപാട് പെൺകുട്ടികളെ ഫാൻസ് ആയിട്ട് കിട്ടിയേനെ. പ്ലസ്ടു വരെയെ ഞാനും സ്‌കൂളിൽ പോയിട്ടുള്ളു.

കോളേജിൽ പോകാത്തത് കൊണ്ട് മെയ്ൽ ടീച്ചർമാർ എന്നെ പഠിപ്പിച്ചിട്ടും ഇല്ല. പത്താം ക്ലാസ് വരെ എനിക്ക് സ്‌കൂളിൽ ലവ് പ്രൊപ്പോസൽസ് പോലും വന്നിട്ടില്ല. എന്നെ ആർക്കെങ്കിലും ക്രഷായിട്ടോ ഗേൾ ഫ്രണ്ടായിട്ടോ ചിന്തിക്കാൻ പറ്റുമോയെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ എനിക്ക് ഒരുപാട് ബോയ് ഫ്രണ്ട്‌സുകൾ ഉണ്ടായിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ് ഞാൻ വേറെ സ്‌കൂളിൽ പോയി.

അവർക്ക് പക്ഷെ എന്നെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആ സമയത്ത് എനിക്ക് ഒരുപാട് കത്തുകൾ വന്നിട്ടുണ്ട്. ഞാൻ എഴുതിയ ഒരു കവിത പാടി റെക്കോഡ് ചെയ്ത് എനിക്ക് തന്നെ അയച്ചിരുന്നു. ആ സമയത്ത് എനിക്ക് ഒരു മൂക്കുത്തി ഉണ്ടായിരുന്നു. കുറച്ച് കാലം ഞാൻ അത് നീക്കം ചെയ്തിരുന്നു. മൂക്കുത്തി ഉള്ള സമയത്ത് എല്ലാവരും എന്നെ വിളിച്ചത് മൂക്കുത്തി എന്നായിരുന്നു. ആ സമയത്ത് എനിക്ക് ഒരുപാട് പ്രൊപ്പോസൽസ് വന്നിരുന്നു. പക്ഷെ നല്ല പ്രൊപ്പോസൽസ് ഒന്നും അല്ലായിരുന്നു എന്നും സംയുക്ത വ്യക്തമാക്കുന്നു.

Also Read
അതോടെ ആളുകൾ എന്നെ വെറുത്തു, പലരും അപമാനിച്ചു, സങ്കടം തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്

Advertisement