അതോടെ ആളുകൾ എന്നെ വെറുത്തു, പലരും അപമാനിച്ചു, സങ്കടം തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്

1091

എംടിയുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആണ് മംമ്ത മോഹൻദാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

തുടർന്ന് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചതോടെ നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. അതിനു ശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തി ന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു.

Advertisements

ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണി ഗാനം പാടി. കൂടാതെ നിരഴദി തെലുങ്ക് ചിത്രങ്ങളിലും മമത അഭിനയിച്ചു. താരത്തിന്റെ സ്വകാര്യ ജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Also Read
രണ്ടാമതും ഗർഭിണിയായ വിവരം അറിയാതെ ഞാൻ അങ്ങനെയൊക്കെ ചെയ്തു, പിന്നീട് പേടിയായി: വെളിപ്പെടുത്തലുമായി അഞ്ജലി നായർ

അതേ സമയം ക്യാൻസർ ചികിത്സയുടെ ഭാഗമായി രൂപത്തിൽ മാറ്റം വന്ന തന്നെ പലരും വെറുപ്പോടെയായിരുന്നു സമീപിച്ചതെന്ന് വ്യക്തമാക്കുകയാണ് മംമ്ത മോഹൻദാസ് ഇപ്പോൾ. ഇതോടെയാണ് താൻ ക്യാൻസറിനെ കുറിച്ച് തുറന്ന് സംസാരിക്കാൻ തീരുമാനിച്ചതെന്നും നടി വ്യക്തമാക്കുന്നു.

ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആദ്യമൊക്കെ ചോദിച്ചവരിൽ പലർക്കും തന്റെ രോഗത്തെ കുറിച്ച് ധാരാണ ഇല്ലായിരുന്നെന്നും എന്നാൽ ചിലർ പിന്നീട് അറിഞ്ഞു കൊണ്ട് പലതും അപമാനിക്കുന്ന തരത്തിൽ ചോദിച്ചിരുന്നു എന്നും മംമ്ത പറയുന്നു.

എനിക്ക് ക്യാൻസർ വരുന്നത് 2009 ലാണ്. അന്ന് പെട്ടെന്ന് എന്നെ എല്ലാവരും ഷോർട്ട് ഹെയറിൽ കാണുകയാണ് എല്ലാവരും ഫുൾ ബോയ്ക്കട്ടായിരുന്നു. ആളുകൾക്ക് അതിനോട് വെറുപ്പായിരുന്നു. നിന്നെ കാണാൻ കൊള്ളില്ലെന്ന് വരെ പറഞ്ഞു. 23, 24 വയസ് മാത്രമുള്ള ഞാൻ കാണുന്നത് എല്ലാവരും എന്നെ ആ ക്ര മി ക്കുന്നത് ആണ്.

ഞാനൊരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു വന്നിട്ടാണ് വീണ്ടും സിനിമ ചെയ്യാൻ തുടങ്ങിയതെന്ന് അവർക്കറിയില്ല. അറിയാത്തത് കൊണ്ടാണ് അവർ ആ ക്ര മി ക്കുന്നത്. എന്നോട് ഒരാൾ ചോദിച്ചത്, എന്തുപറ്റി മംമ്ത എന്തെങ്കിലും ആക്‌സിഡന്റ് പറ്റിയോ എന്നാണ്. അയാളെന്തിനാണ് അത് ചോദിക്കുന്നത്. ഒരു ആസിഡ് വിക്ടിമിനോട് ആരെങ്കിലും മുഖത്ത് ആസിഡൊഴിച്ചോ എന്ന് ചോദിക്കുമോ നമ്മൾ എന്നും നമിത കൂട്ടിചേർക്കുന്നു.

Also Read
എന്നോടുള്ള വിരോധം കൊണ്ട് ഇങ്ങനെ ചെയ്യുന്നത് ഭീരുത്വം, ധൈര്യം ഉണ്ടെങ്കിൽ നേരിട്ടു വാ നേരിടാൻ ഞാൻ തയ്യാറാണ്; വെല്ലുവിളിച്ച് ശ്വേതാ മേനോൻ

Advertisement