എന്റെ മകൻ കുറച്ചുകൂടി വളർന്നാൽ നിങ്ങളുടെ പ്രായമാകും, എങ്ങനെ ഇങ്ങനെ ചോദിക്കാൻ തോന്നി: തന്നോട് കിടക്ക പങ്കിടണം എന്നാവശ്യപ്പെട്ട യുവാക്കളോട് ചാർമ്മിള പറഞ്ഞത്

276

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിബിമലയിൽ സംവിധാനം ചെയ്ത ധനം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരസുന്ദരിയാണ് നടി ചാർമിള. പിന്നീട് കാബൂളിവാല, കേളി അടക്കമുള്ള നിരവധി സിനിമകളിലൂടെ നടി മലയാളികളുടെ പ്രിയങ്കരിയായി മാറി.

സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ മൂലം അഭിനയരംഗത്ത് നിന്നും ഇടവേള എടുത്ത നടി വീണ്ടും മടങ്ങി എത്തിയിരുന്നു.
രണ്ടാം വരവിൽ താൻ നേരിട്ട മോശം അനുഭവങ്ങലെ കുറിച്ച് അടുത്തിടെ ചാർമിള തുറന്നു പറഞ്ഞിരുന്നു. കേരളത്തിൽ എത്തിയപ്പോഴാണ് തനിക്ക് മോശം അനുഭവം നേരിട്ടതെന്നാണ് ചാർമിള പറയുന്നത്.

Advertisements

കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കൾ തന്നോട് വഴങ്ങി കൊട്ടുക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും അത് വളരെ ഞെട്ടൽ ഇണ്ടാക്കുന്ന ഒരു സംഭവം ആണെന്നും ആയിരുന്നു നടി വെളിപ്പെടുത്തിയത്. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖ ത്തിൽ ആയിരുന്നു ചാർമിളയുടെ തുറന്നു പറച്ചിൽ. നടിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
എന്നോടുള്ള വിരോധം കൊണ്ട് ഇങ്ങനെ ചെയ്യുന്നത് ഭീരുത്വം, ധൈര്യം ഉണ്ടെങ്കിൽ നേരിട്ടു വാ നേരിടാൻ ഞാൻ തയ്യാറാണ്; വെല്ലുവിളിച്ച് ശ്വേതാ മേനോൻ

കോഴിക്കോട് നിന്ന് വിമാനം പിടിച്ചാണ് അവരെത്തിയത്. സിനിമ ചെയ്യാൻ ആണെന്ന് പറഞ്ഞു. ചേച്ചി സിനിമ ചെയ്തു തരണമെന്ന് പറഞ്ഞു ശരി എന്ന് ഞാനും പറഞ്ഞു. അവരാണ് ചിത്രത്തിന് നിർമ്മാതാക്കൾ അങ്ങനെ ഞാൻ കോഴിക്കോട് മൂന്നു ദിവസത്തെ ചിത്രീകരണത്തിന് എത്തി. അതിനു ശേഷം നാലാമത്തെ ദിവസം അവർ വന്നില്ല.

അസിസ്റ്റന്റ് എന്നെ വിളിച്ചു അവർ പെട്ടിയിൽ പണവുമായി കാണാൻ വന്നു എന്നും എനിക്ക് അമ്പതിനായിരം രൂപ നൽകാമെന്നും സിനിമയ്ക്ക് പോകാൻ ആവശ്യപ്പെട്ടു എന്ന് പറഞ്ഞു. രണ്ടു ദിവസമായി എനിക്ക് പ്രതിഫലം തന്നിട്ടില്ല. എന്നാൽ അസിസ്റ്റന്റിന് പ്രതിഫലം നൽകിയത് കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി.

അവരെ വിളിച്ച് കാര്യം തിരക്കിയപ്പോൾ അവരുടെ മുഖം മാറി. തമാശ അവിടെ നിൽക്കട്ടെ ഞങ്ങളിൽ ഒരാൾ നിങ്ങൾ തിരഞ്ഞെടുക്കണം. ഇല്ലാതെ പറ്റില്ല എന്നാണ് അവർ എന്റെ മുഖത്ത് നോക്കി ചോദിച്ചത്. അവരിൽ ഒരാളെ നോക്കി ഞാൻ പറഞ്ഞു എന്റെ മകൻ കുറച്ചുകൂടി വളർന്നാൽ നിങ്ങളുടെ പ്രായമാകും എങ്ങനെ ഇങ്ങനെ ചോദിക്കാൻ തോന്നിയെന്ന്.

അമ്മ എന്നാണ് നിങ്ങൾ പ്രായംകൊണ്ട് വിളിക്കേണ്ടത് എന്ന് പറഞ്ഞു. പറ്റില്ലെങ്കിൽ നിങ്ങൾക്കു പോകാം എന്ന് അവർ പറഞ്ഞു. 23, 24 വയസ്സ് പ്രായം ഉണ്ടാകും.എന്നെ സംബന്ധിച്ച് അവർ നിർമ്മാതാക്കളാണ്. അവരുടെ സമീപനത്തിൽ ഞെട്ടിപ്പോയി എന്നും നടി വ്യക്തമാക്കുന്നു.

Also Read
ഒരുപാട് ബോയ് ഫ്രണ്ട്‌സുകൾ എനിക്ക് ഉണ്ടായിരുന്നു, പത്താം ക്ലാസ് വരെ ആരും അങ്ങനെ ചെയ്തിട്ടില്ല: സംയുക്ത മേനോന്റെ തുറന്നു പറച്ചിൽ

Advertisement