നവീന് ഇപ്പോൾ ഞാൻ മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാവും; 90 ലെ ഉർവശി ചേച്ചിയെപ്പോലെയാണ് ഞാൻ ചിലപ്പോൾ, ഭർത്താവിനെ കുറിച്ച് പറഞ്ഞ് ഭാവന

900

നമ്മളിലെ പരിമളമായി മലയാളത്തിലേക്ക് കടന്ന് വന്ന നടിയാണ് ഭാവന. തൃശ്ശീരിൽ നിന്ന് മലയാള സിനിമയിലേക്ക് വണ്ടി കയറിയ താരത്തിന് തുടക്കത്തിൽ ലഭിച്ചത് സഹനടി വേഷങ്ങളായിരുന്നു. പിന്നീട് മലയാളത്തിലെയും, തെന്നിന്ത്യയിലെയും താരമൂല്യമുള്ള നായികയായി മാറാൻ താരത്തിന് സാധിച്ചു. തമിഴിനേക്കാളും, മലയാളത്തിനേക്കാളും താരം സജീവമായത് കന്നഡ സിനിമകളിൽ ആയിരുന്നു.

ഭാവന തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും കന്നഡ സിനിമ രംഗത്ത് നിന്ന് തന്നെയായിരുന്നു. കന്നഡ സിനിമ നിർമ്മാതാവായ നവീനെയാണ് താരം തന്റെ ജീവിത പങ്കാളിയാക്കിയത്. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം. അഞ്ച് വർഷം നീണ്ട് നിന്ന പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. നിലവിൽ വളരെ സെലക്ടീവായ സിനിമകളിൽ മാത്രമാണ് താരം അഭിനയിക്കുന്നത്.

Advertisements

Also Read
സറോഗസിയിലൂടെ അമ്മയാവാൻ ഉപദേശം; വിമർശകരുടെ വായടപ്പിച്ച് ലിന്റു റോണി; അതെ ഞാൻ 21 ആഴ്ച്ച പ്രഗനന്റ് ആണ്

ഇപ്പോഴിതാ ഭർത്താവായ നവീനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാനും നവീനും വഴക്ക് കൂടി എന്റെ കൈയിൽ നിന്ന് പോവുമെന്ന് തോന്നിയാൽ ഞാൻ മലയാളത്തിൽ പറയാൻ തുടങ്ങും.’അപ്പോൾ ഒന്നും മനസ്സിലാവില്ലല്ലോ. പക്ഷെ നീ എന്ന പേസിരതെന്ന് തെരിയുമെന്ന് നവീൻ പറയും.

മനസ്സിലായെങ്കിൽ ഓക്കെയെന്ന് പറഞ്ഞ് 90 സിലെ ഉർവശി ചേച്ചിയെ പോലെ പിറുപിറുത്ത് ഞാൻ പോവും. പക്ഷെ ഇപ്പോൾ ഞാൻ നവീന് കുറച്ചൊക്കെ മനസ്സിലാവും. ഞാൻ പറയേണ്ട എന്ന് പറഞ്ഞാൽ വാട്ട് പറയേണ്ട എന്നൊക്കെ ചോദിക്കും,’. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഭാവന.

Also Read
എന്റെ മകൻ കുറച്ചുകൂടി വളർന്നാൽ നിങ്ങളുടെ പ്രായമാകും, എങ്ങനെ ഇങ്ങനെ ചോദിക്കാൻ തോന്നി: തന്നോട് കിടക്ക പങ്കിടണം എന്നാവശ്യപ്പെട്ട യുവാക്കളോട് ചാർമ്മിള പറഞ്ഞത്

ഷറഫുദീനാണ് സിനിമയിലെ നായകൻ. പ്രണയ കഥ പറയുന്ന സിനിമയുടെ ട്രെയ്‌ലർ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. ഭർത്താവിൽ ഇഷ്ടപ്പട്ട സ്വഭാവത്തെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ ഭാവന തുറന്ന് പറഞ്ഞിരുന്നു. നിർമ്മാതാവ് ആയിരുന്നിട്ട് പോലും തന്നെ അനാവശ്യമായി വിളിക്കുകയോ, സംസാരിക്കുകയോ നവീൻ ചെയ്തിട്ടില്ല. തന്നോടും അമ്മയോടും വളരെ മാന്യമായാണ് നവീൻ പെരുമാറിയതെന്നും ഭാവന പറഞ്ഞിരുന്നു

Advertisement