ചങ്ക്‌സിന്റെ രണ്ടാം ഭാഗം ധമാക്ക തുടങ്ങുന്നു: കിടിലൻ ഐറ്റം നമ്പറുമായി മിയ ഖലീഫ എത്തിയേക്കും

34

സംവിധായകൻ ഒമർ ലുലു ഒരു അഡാർ ലവിന് ശേഷം സംവിധാനം നിർവ്വഹിക്കുന്ന ചങ്ക്‌സ് രണ്ടാം ഭാഗത്തിന്റെ ധമാക്ക എന്ന് പേരിട്ടു.

ആദ്യ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം ധമാക്കയിലും അണിനിരക്കും. ഹണി റോസ് നായികയായ ചിത്രമായിരുന്നു ചങ്ക്‌സ് ഒന്നാം ഭാഗം.

Advertisements

എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതം പറഞ്ഞ ചിത്രമാണ് ചങ്ക്‌സ്.

മെക് റാണി എന്ന മെക്കാനിക്കൽ എഞ്ചിനീയറിംഗ് ക്ലാസ്സിലെ ഒരേയൊരു വിദ്യാർത്ഥിനിയും മറ്റു സഹപാഠികളുമാണ് പ്രധാന കഥാപാത്രങ്ങൾ ഇതൊരു ബോക്സ് ഓഫീസ് വിജയ ചിത്രമായിരുന്നു.

ബാലു വർഗീസ്, ഗണപതി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്.

ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് കൂടി സംവിധായകൻ ഉറപ്പു തന്നിട്ടുണ്ട്. നേരത്തെ പ്രമുഖ താരം മിയ ഖലീഫ ഒമറിന്റെ ചിത്രത്തിൽ ഐറ്റം നമ്പറുമായി എത്തുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

അതേ സമയം ലൂസിഫറിലെ ഐറ്റം ഡാൻസിനെ മുൻ നിർത്തി ഒമറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു കിടിലൻ ഐറ്റം നമ്പർ തന്റെ സിനിമയിൽ ഉണ്ടാകും എന്നു തന്നെയാണ് ഉറപ്പിക്കുന്നത്.

ഒരുപാട് ചർച്ചയ്ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാലുമാറരുത് എന്നായിരുന്നു ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്.

ഡാൻസ് ബാറിൽ ഓട്ടംതുള്ളൻ വെക്കാൻ പറ്റുമോ എന്ന് ലൂസിഫറിലെ ഐറ്റം ഡാൻസിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ സംവിധായകൻ പൃഥ്വിരാജ് മറുപടി കൊടുത്തിരുന്നു.

അതിന് ശേഷമാണ് ഒമർ ലുലു തന്റെ ഫേസുബുക്ക് പോസ്റ്റുമായി എത്തിയത്.

Advertisement