ചുഞ്ചു നായരുടെ മരണം; ചരമവാർഷികത്തിൽ കണ്ണീരോടെ വീട്ടുകാർ, ട്രോളുമായി നാട്ടുകാർ

30

തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ അനുശോചനം അറിയിച്ചും ചരമ വാർഷികത്തിൽ അവരുടെ സ്മരണ പുതുക്കിയും പത്രങ്ങളിൽ പരസ്യം നൽകുന്നത് സാധാരണയാണ്.

എന്നാൽ വളർത്തുപൂച്ചയുടെ ചരമവാർഷികം കണ്ണീരോടെ ഓർത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യൽ മീഡിയ.

Advertisements

‘ചുഞ്ചു നായർ’ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളൻമാർ ആഘോഷമാക്കിയിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിൽ ഇന്ന് പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളിൽ ചിരിപടർത്തുന്ന ട്രോളുകൾക്ക് കാരണം.

വളർത്തുപൂച്ച ചുഞ്ചു നായരുടെ ഒന്നാം ചരമവാർഷികത്തിൽ മോളൂട്ടീ വീ ബാഡ്‌ലി മിസ് യു എന്ന് കുടുംബാഗങ്ങൾ കണ്ണീരോടെ കുറിച്ച പരസ്യമാണ് ശ്രദ്ധേയമായത്.

പരസ്യം വൈറലായതോടെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ലൈക്കുകളും കമൻറുകളുമായി സജീവമായിരിക്കുന്നത്.

പരസ്യം ഹിറ്റായതോടെ ട്രോളൻമാരും രംഗത്തെത്തി. ചുഞ്ചു നായർ പൂച്ച എന്ന പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ടും ചുഞ്ചുവിന്റെ ആരാധകർ സ്യഷ്ടിച്ചു.

എന്ത് തന്നെയായാലും വീട്ടുകാർ മാത്രം ഓർത്ത ചുഞ്ചു നായരുടെ ചരമ വാർഷികം ഇതോടെ തരംഗമായിരിക്കുകയാണ്.

Advertisement