എന്റെ പണം മുഴുവന്‍ അയാള്‍ കൈക്കലാക്കി, വേറൊരു പെണ്ണുമായി അയാള്‍ക്ക് രഹസ്യബന്ധവും ഉണ്ടായിരുന്നു, ദാമ്പത്യ ജീവിതം തകര്‍ന്നതിനെ കുറിച്ച് ചാര്‍മിള പറയുന്നു

67

മലയാള സിനിമയിലെ ഒരു കാലത്തെ ശ്രദ്ധേയ സാന്നിദ്ധ്യം ആയിരുന്നു നടി ചാര്‍മിള. മോഹന്‍ലാലിന്റെ നായികയായി സിബിമലയിലിന്റെ ധനം എന്ന ചിത്രത്തിലൂടെ ആണ് നടി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ നടി തിളങ്ങിയിരുന്നു.

Advertisements

അതേ സമയം ജീവിതത്തിലെ താളപ്പിഴകള്‍ മൂലം നടി സിനിമയില്‍ നിന്നും ഇടവേള എടത്തിരുന്നു. എന്നാല്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ചാര്‍മിള വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരുന്നു. ജീവിതത്തില്‍ ഒരുപാടു വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട താന്‍ ഇപ്പോഴും അഭിനയത്തിലെയ്ക്ക് തിരിച്ചു വന്നത് മകനെ വളര്‍ത്താന്‍ വേണ്ടിയാണെന്നും കടങ്ങള്‍ ഇനിയും തീര്‍ക്കാന്‍ ഉള്ളതു കൊണ്ട് ആണെന്നും താരം മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Also Read:എന്നാ ക്യൂട്ടാ ലാലേട്ടാ ;തന്റെ ആരാധകര്‍ക്കൊപ്പം താരം, വീഡിയോ വൈറല്‍

ഇപ്പോഴിതാാ കിഷോര്‍ സത്യയുമായുള്ള ബന്ധത്തെ കുറിച്ച് ചാര്‍മിള പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നപ്പോഴായിരുന്നു കിഷോര്‍ സത്യയെ പരിചയപ്പെട്ടതെന്നും തന്റെ പണത്തെയും പ്രശസ്തിയെയുമായിരുന്നു കിഷോര്‍ സത്യ സ്‌നേഹിച്ചിരുന്നതെന്നും തന്നെയല്ലെന്നും ചാര്‍മിള പറയുന്നു.

ബാബു ആന്റണിയുമായി പിരിഞ്ഞ സമയത്ത് സെറ്റില്‍ തന്റെ വളരെ മോശം പെരുമാറ്റം ആയിരുന്നു. ആരോടും നന്നായി പെരുമാറില്ലെന്നും പക്ഷേ എല്ലാ കാര്യങ്ങളും നന്നായി ചെയ്യാറുണ്ടെന്നും ഭക്ഷണം മര്യാദക്ക് കഴിക്കാറില്ലായിരുന്നുവെന്നും ആ സമയത്താണ് കിഷോര്‍ സത്യ തന്നോട് വന്ന് സംസാരിക്കാന്‍ തുടങ്ങിയതെന്നും ചാര്‍മിള പറയുന്നു.

Also Read:പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിച്ച് നമ്മള്‍ എന്താണോ ആകാന്‍ ആഗ്രഹിച്ചത് ആ വഴിയിലൂടെ ഒരുമിച്ച് നടന്ന്; പ്രണയം പറഞ്ഞതിനെ കുറിച്ച് ഖുശ്ബു

തങ്ങള്‍ പെട്ടെന്ന് സുഹൃത്തുക്കളായി മാറി. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി എന്നും ഷാര്‍ജയിലേക്ക് പോയപ്പോള്‍ തനിക്ക് മയക്ക് മരുന്ന് ബന്ധമുണ്ടെന്നൊക്കെ ആരോപണങ്ങള്‍ വന്നുവെന്നും അങ്ങനെ നാട്ടിലെത്തി നാല് വര്‍ഷം കഴിഞ്ഞ് ഷോകള്‍ക്ക് വേണ്ടി വീണ്ടും ഷാര്‍ജയിലെത്തിയപ്പോള്‍ മറ്റൊരു പെണ്ണിനൊപ്പമായിരുന്നു കിഷോര്‍ സത്യ തന്നെ കൂട്ടാന്‍ വന്നതെന്നും അയാള്‍ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും കൂടാതെ തന്റെ പണം മുഴുവന്‍ അയാള്‍ കൈക്കലാക്കിയിരുന്നുവെന്നും അങ്ങനെആ ദാമ്പത്യ ജീവിതം തകര്‍ന്നുവെന്നും ചാര്‍മിള പറയുന്നു.

Advertisement