ആ ചിത്രം പരാജയപ്പെടുമെന്ന് ഞാന്‍ കരുതി, വിജയിക്കുമെന്ന പ്രതീക്ഷ ഇച്ചാക്കയ്ക്ക് മാത്രമാണുണ്ടായിരുന്നത്, ഗംഭീര വിജയം തന്നെയല്ലേ നേടിയത്, റഹ്‌മാന്‍ പറയുന്നു

64

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് രാജമാണിക്യം എന്ന ചിത്രം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നാണ്. 2005 ല്‍ റിലീസ് ചെയ്ത ഈ ചിത്രം തിയറ്ററുകളില്‍ തീര്‍ത്ത ഓളം ചെറുതല്ല. മമ്മൂട്ടിയുടെ ബെല്ലാരി രാജയെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Advertisements

അക്കാലത്ത് മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമ കൂടിയായിരുന്നു രാജമാണിക്യം. സിനിമയില്‍ മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം ഭാഷ പഠിപ്പിക്കാന്‍ മമ്മൂട്ടിയെ അന്ന് സഹായിച്ചത് അന്നത്തെ സൂപ്പര്‍ മിമിക്രി ആര്‍ട്ടിസ്റ്റും ഇപ്പോഴത്തെ സൂപ്പര്‍ അഭിനേതാവുമായ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു.

Also Read:എന്റെ പണം മുഴുവന്‍ അയാള്‍ കൈക്കലാക്കി, വേറൊരു പെണ്ണുമായി അയാള്‍ക്ക് രഹസ്യബന്ധവും ഉണ്ടായിരുന്നു, ദാമ്പത്യ ജീവിതം തകര്‍ന്നതിനെ കുറിച്ച് ചാര്‍മിള പറയുന്നു

ചിത്രത്തില്‍ റഹ്‌മാന്‍, സായി കുമാര്‍, മനോജ് കെ ജയന്‍, പദ്മപ്രിയ തുടങ്ങിയവരെല്ലാം പ്രധാനവേഷങ്ങളില്‍ ്അഭിനയിച്ചിരുന്നു. ബെല്ലാരി രാജയെന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഇത് വന്‍ ശ്രദ്ധനേടിയിരുന്നു. തിയ്യറ്റര്‍ ഹിറ്റായിരുന്നു ചിത്രം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് റഹ്‌മാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ കരുതിയത് ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെടുമെന്ന് തന്നെയായിരുന്നുവെന്നും തന്നെ പോലെ തന്നെ മറ്റ് അഭിനേതാക്കള്‍ക്കും ചിത്രം വിജയിക്കുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നുവെന്നും റഹ്‌മാന്‍ പറയുന്നു.

Also Read:എന്നാ ക്യൂട്ടാ ലാലേട്ടാ ;തന്റെ ആരാധകര്‍ക്കൊപ്പം താരം, വീഡിയോ വൈറല്‍

ഒരു തമിഴ് സിനിമ പോലെയായിരുന്നു അത് മുന്നോട്ട് പോയത്. എന്നാല്‍ ചിത്രം വിജയിക്കുമെന്ന കാര്യത്തില്‍ ഇച്ചാക്കയ്ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും വന്‍ കോണ്‍ഫിഡന്‍സിലായിരുന്നു അദ്ദേഹമെന്നും ശരിക്കുംം പറഞ്ഞാല്‍ ഗംഭീര വിജയം തന്നെയല്ലേ ആ ചിത്രമെന്നും റഹ്‌മാന്‍ പറയുന്നു.

Advertisement