കാലൊടിഞ്ഞ സമയത്തായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ട്, ലാലേട്ടന്‍ എന്റെ പരിക്ക് പറ്റിയ കാലില്‍ തന്നെ ചവിട്ടി, വീണ്ടും ഫ്രാക്ചറായി, അനുഭവം തുറന്നുപറഞ്ഞ് ഷമ്മി തിലകന്‍

69

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാണ് ഷമ്മി തിലകന്‍. വില്ലനായും സഹനടനായും എല്ലാം സിനിമയില്‍ തിളങ്ങുന്ന താരം അന്തരിച്ച മഹാനടന്‍ തിലകന്റെ മകന്‍ കൂടിയാണ്.

Advertisements

ഒരു നടന്‍ മാത്രമല്ല നിലപാടുകളും തുറന്നുപറച്ചിലും കാരണം ഒരുപാട് പേരെ ശത്രുക്കളും മിത്രങ്ങളുമാക്കുകയും ചെയ്തിട്ടുണ്ട് താരം. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവവുമാണ് ഷമ്മി തിലകന്‍. തന്റെ പോസ്റ്റുകള്‍ക്ക് വരുന്ന നല്ലതും മോശവുമായ കമന്റുകള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.

Also Read:ആ ചിത്രം പരാജയപ്പെടുമെന്ന് ഞാന്‍ കരുതി, വിജയിക്കുമെന്ന പ്രതീക്ഷ ഇച്ചാക്കയ്ക്ക് മാത്രമാണുണ്ടായിരുന്നത്, ഗംഭീര വിജയം തന്നെയല്ലേ നേടിയത്, റഹ്‌മാന്‍ പറയുന്നു

ഇപ്പോഴിതാ പ്രജ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്ന ഒരു സംഭവത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഷമ്മി തിലകന്‍. 2001ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകനായി എത്തിയത്.

ഷമ്മി തിലകനും ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ബലരാമന്‍ കൊണാറക് എന്ന കഥാപാത്രത്തെയായിരുന്നു ഷമ്മി തിലകന്‍ അവതരിപ്പിച്ചത്. തന്റെ കാലൊടിഞ്ഞിരുന്ന സമയത്തായിരുന്നു പ്രജ ചെയ്തിരുന്നതെന്നും തന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന സീനില്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ തന്റെ കാല് കാണാമായിരുന്നുവെന്നും ബാന്‍ഡേജ് ചുറ്റിയത് ശരിക്കുമുള്ളതായിരുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു.

Also Read:എന്റെ പണം മുഴുവന്‍ അയാള്‍ കൈക്കലാക്കി, വേറൊരു പെണ്ണുമായി അയാള്‍ക്ക് രഹസ്യബന്ധവും ഉണ്ടായിരുന്നു, ദാമ്പത്യ ജീവിതം തകര്‍ന്നതിനെ കുറിച്ച് ചാര്‍മിള പറയുന്നു

അതിന് ശേഷം തനിക്ക് ലാലേട്ടനുമായി ഒരു സീനുണ്ട്. ആ സീനിന്റെ അവസാനം തന്റെ കഴുത്തില്‍ ലാലേട്ടന്‍ പിടിക്കുന്നുണ്ട്. അത് ഷൂട്ട് ചെയ്യുന്നതിനിടെ ലാലേട്ടന്‍ തന്റെ കാലില്‍ ചവിട്ടിയെന്നും അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതായിരുന്നില്ലെന്നും എന്നാല്‍ കാല് വീണ്ടും ഫ്രാക്ചറായി എന്നും അടുത്തുള്ള ഒരു ആയുര്‍വേദ ഡോക്ടറെ കണ്ടപ്പോഴാണ് ശരിയായതെന്നും ഷമ്മി തിലകന്‍ പറയുന്നു.

Advertisement