തിയ്യേറ്ററില്‍ പരാജയം, ടെലിവിഷനില്‍ വമ്പന്‍ ഹിറ്റ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ ആ മോഹന്‍ലാല്‍ ചിത്രം റീ റിലീസിന് ഒരുങ്ങുന്നു

198

തമിഴകത്തെ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസാണ്. നിരവധി ചിത്രങ്ങളാണ് കാലങ്ങള്‍ക്ക് ശേഷം വീണ്ടും തിയ്യേറ്ററുകളിലേക്ക് എത്തിയത്. മലയാളത്തിലും ചെറുതായി ഈ ട്രെന്‍ഡ് സ്വാധീനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ അഭിനയിച്ച് തകര്‍ത്ത സ്ഫടികം വീണ്ടും തിയ്യേറ്ററുകളിലെത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ ദേവദൂതന്‍ എന്ന ചിത്രവും വീണ്ടും തിയ്യേറ്ററുകളിലെത്താനുള്ള ഒരുക്കത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ഈ ചിത്രം അക്കാലത്ത് തിയ്യേറ്ററുകളില്‍ പരാജയമായിരുന്നു. ദേവദൂതന്റെ 4 k ക്വാളിറ്റി പ്രിന്റാണ് തിയ്യേറ്ററുകളില്‍ റിലീസ് ചെയയ്ുക.

Also Read;കാലൊടിഞ്ഞ സമയത്തായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ട്, ലാലേട്ടന്‍ എന്റെ പരിക്ക് പറ്റിയ കാലില്‍ തന്നെ ചവിട്ടി, വീണ്ടും ഫ്രാക്ചറായി, അനുഭവം തുറന്നുപറഞ്ഞ് ഷമ്മി തിലകന്‍

മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സിബി മലയില് ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് സംസാരിച്ചത്. എന്നാല്‍ ചിത്രം എന്നാണ് റീ റിലീസ് ചെയ്യുന്നതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

തന്നെ പോലെ തന്നെ ആരാധകരും വീണ്ടും തിയ്യേറ്ററുകളില്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ചിത്രമാണ് ദേവദൂതനെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാവ് സിയാദ് കോക്കറും ചിത്രത്തിന്റെ റീ റിലീസിന്റെ സന്തോഷം പങ്കുവെച്ചു. ടിവിയില്‍ എപ്പോഴൊക്കെ ദേവദൂതന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ അപ്പോഴോക്കെ കാഴ്ചക്കാരുണ്ടാവാറുണ്ടെന്നും സിയാദ് കോക്കര്‍ പറയുന്നു.

Also Read:ആ ചിത്രം പരാജയപ്പെടുമെന്ന് ഞാന്‍ കരുതി, വിജയിക്കുമെന്ന പ്രതീക്ഷ ഇച്ചാക്കയ്ക്ക് മാത്രമാണുണ്ടായിരുന്നത്, ഗംഭീര വിജയം തന്നെയല്ലേ നേടിയത്, റഹ്‌മാന്‍ പറയുന്നു

ഈ പുതിയ കാലത്ത് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ക്വാളിറ്റിയില്‍ ചിത്രം റീ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വളരെ വ്യാപകമായി റിലീസ് ചെയ്യാന്‍ ഒരു പദ്ധതിയുമില്ലെന്നും ജനങ്ങളെ എത്രത്തോളം ഈ സിനിമ വീണ്ടും ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സിയാദ് കോക്കര്‍ പറയുന്നു.

Advertisement