മമ്മൂട്ടിക്കൊപ്പമുള്ള രമേഷ് പിഷാരടിയുടെ ഫോട്ടോ വൈറല്‍, പിഷാരടി കൂടെ കൂടിയത് മുതല്‍ മമ്മൂക്കയ്ക്ക് നല്ല സമയമെന്ന് ആരാധകര്‍

33

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു.

Advertisements

മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ താരത്തിന് സാധിച്ചു. സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയാണ് രമേഷ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകനായും മാറുകയായിരുന്നു താരം.

Also Read:തിയ്യേറ്ററില്‍ പരാജയം, ടെലിവിഷനില്‍ വമ്പന്‍ ഹിറ്റ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ ആ മോഹന്‍ലാല്‍ ചിത്രം റീ റിലീസിന് ഒരുങ്ങുന്നു

ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് താരം. പലപ്പോഴും പിഷാരടി പങ്കുവെക്കുന്ന പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്. അടുത്തിടെയായി സ്ഥിരമായി മമ്മൂട്ടിയുമായുള്ള ഫോട്ടോകളാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. മമ്മൂട്ടി എവിടെ പോയാലും പിഷാരടിയും ഒപ്പം കാണും.

അടുത്തിടെ മമ്മൂക്കയ്‌ക്കൊപ്പമുള്ള പിഷാടരടിയുടെ ഒരു ഫോട്ടോ സോഷ്യല്‍മീഡയയില്‍ തരംഗമായിരുന്നു. കാലം വല്ലാത്ത രസികനും കൂടിയാണ് എന്ന ക്യാപ്ഷനോടെയായിരുന്നു പിഷാരടിയുടെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

Also Read;ആ ചിത്രം പരാജയപ്പെടുമെന്ന് ഞാന്‍ കരുതി, വിജയിക്കുമെന്ന പ്രതീക്ഷ ഇച്ചാക്കയ്ക്ക് മാത്രമാണുണ്ടായിരുന്നത്, ഗംഭീര വിജയം തന്നെയല്ലേ നേടിയത്, റഹ്‌മാന്‍ പറയുന്നു

മമ്മൂട്ടി കൂടെ നടക്കാന്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ അത് ഒരു ഭാഗ്യവും സന്തോഷവുമാണെന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം, പിഷാരടിയുടെ കൂടെ കൂടിയത് മുതല്‍ മമ്മൂക്കയുടെ നല്ല സമയമാണ് എന്നും കുറിച്ചവരുണ്ട്.

Advertisement