എന്നാ ക്യൂട്ടാ ലാലേട്ടാ ;തന്റെ ആരാധകര്‍ക്കൊപ്പം താരം, വീഡിയോ വൈറല്‍

25

നടന്‍ മോഹന്‍ലാലിന്റെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയ്ക്ക് സമിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്.

also read
പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിച്ച് നമ്മള്‍ എന്താണോ ആകാന്‍ ആഗ്രഹിച്ചത് ആ വഴിയിലൂടെ ഒരുമിച്ച് നടന്ന്; പ്രണയം പറഞ്ഞതിനെ കുറിച്ച് ഖുശ്ബു
ഇപ്പോഴിതാ യുഎസിലെ ലാസ് വേഗാസില്‍ നിന്നുമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

Advertisements

ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇത്. വെള്ള നിറത്തിലുള്ള കാഷ്വല്‍ വെയറിലാണ് ചിത്രങ്ങളില്‍ ലാല്‍. തൊപ്പിയും സ്‌പെക്‌സുമൊക്കെയായി സ്‌റ്റൈല്ഷ് ലുക്കിലാണ് താരം .

ആരാധകരോട് അകലമൊന്നും പാലിക്കാതെ ഹൃദ്യമായി ഇടപെടുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. എമ്പുരാന്റെ ചിത്രീകരണത്തിനൊപ്പം തന്റെ സംവിധാന അരങ്ങേറ്റമായ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടും മോഹന്‍ലാലിന് അമേരിക്കയില്‍ എത്തേണ്ടിയിരുന്നു.

മലയാളത്തില്‍ ഏറ്റവുമധികം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ എമ്പുരാന്‍ ആയിരിക്കും. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് ചിത്രീകരണമുണ്ട്.

Advertisement