ദുരിത ഭൂമിയായി ചെന്നൈ; പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സൂര്യയും കാർത്തിയും; എന്തിന് ടാക്സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുതെന്ന് വിശാൽ

140

കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാടിന്റെ ത സ്ഥാന നഗരമായ ചെന്നൈയും സമീപ ജില്ലകളും കടുത്ത വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുകയാണ്. കനത്ത മഴ തുടരുന്നതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.തെരുവുകളിലും പ്രധാനപ്പെട്ട പാതകളിലും എല്ലാം വെള്ളം കയറിയതോടെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ദു രിത ഭൂമിയായ മാറിയ ചെന്നൈയ്ക്ക് കാത്താങ്ങുമായി എത്തിരിക്കുകയാണ് തമിഴ് താരങ്ങളായ സൂര്യയും കാർത്തിയും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള തുടക്കമെന്ന നിലയിൽ 10 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും സഹായധനം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Advertisements

അതേസമയം, നാടിന് എപ്പോൾ ദുരിതം സംഭവിച്ചാലും സൂര്യയും കാർത്തിയും ഇവരുടെ കുടുംബവും സഹായമായി എന്നും മുന്നിൽ തന്നെ എത്താറുണ്ട്. കേരളത്തിൽ മഹാപ്രളയമുണ്ടായ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വലിയ തുക സംഭാവന ചെയ്തിരുന്നു സൂര്യയും കുടുംബവും.

ALSO READ- ‘ആ കേട്ടതൊന്നുമല്ല സത്യം!’ രഞ്ജുഷ രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തെന്ന് പറയുന്നതല്ല യാഥാർഥ്യം; വെളിപ്പെടുത്തി നടി സരിത

ഇതിനിടെ ചെന്നൈയുടെ ഇപ്പോഴത്തെ വെള്ളക്കെട്ട് നിറഞ്ഞ ഈ മോശം സാഹചര്യത്തിൽ അധികാരികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ വിശാൽ. ചെന്നൈ മേയർ പ്രിയാരാജനെ അഭിസംബോധന ചെയ്ത് എക്‌സിൽ കുറിച്ച കുറിപ്പിലൂടെയാണ് വിശാലിന്റെ വിമർശനം

‘ശ്രീമതി പ്രിയ രാജൻ (ചെന്നൈ മേയർ), കമ്മീഷണർ ഉൾപ്പെടെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും. നിങ്ങൾ എല്ലാവരും സുരക്ഷിതരും നിങ്ങളുടെ കുടുംബങ്ങളുമായി സുരക്ഷിതരാണെന്നും പ്രത്യേകിച്ച് ഡ്രെയിനേജ് വെള്ളം നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നില്ലെന്നും ഏറ്റവും പ്രധാനമായി നിങ്ങൾക്ക് മുടക്കമില്ലാത്ത ഭക്ഷണവും വൈദ്യുതിയും ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു.’

ALSO READ- കാർത്തികയുടെ വിവാഹത്തിന് രാധ നൽകിയത് 500 പവൻ; സ്വർണസാരി; മരുമകൻ രോഹിതിന് 500 കോടി ആസ്തി; രാധയുടെ സമ്പത്തിന്റെ ഉറവിടം അറിയുമോ?

‘ചെന്നൈയിൽ വെള്ളപ്പൊക്കം തടയാൻ സ്ഥാപിച്ച മഴവെള്ളം ഒഴുകിപ്പോകാനുള്ള സ്റ്റോം വാട്ടർ ഡ്രെയിനേജ് പദ്ധതി (മുഴുവൻ മഴവെള്ളവും ഒഴുക്കിവിടുന്ന പദ്ധതി ) സിംഗപ്പൂരിന് വേണ്ടിയാണോ അതോ ചെന്നൈക്ക് വേണ്ടിയായിരുന്നോ, എന്ന് താൻ അത്ഭുതപ്പെടുന്നു.’-താരം പറയുന്നതിങ്ങനെ.

ഒരു മാസത്തിലേറെ നഗരത്തെ സ്തംഭിപ്പിച്ച 2015 ലെ വെള്ളപ്പൊക്കത്തിനെ കുറിച്ചും വിശാൽ ഓർമിപ്പിക്കുന്നുണ്ട്. ആ വെള്ളപ്പൊക്ക സമയത്ത്, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആളുകൾ റോഡിലിറങ്ങി, എന്നാൽ 8 വർഷത്തിന് ശേഷം ഇതിലും മോശമായ അവസ്ഥയിൽ ചെന്നൈയെ കാണുന്നത് വളരെ ദയനീയമാണെന്നും വിശാൽ പറയുന്നു.

ഈ സമയത്തും ആളുകൾ ഭക്ഷണ വിതരണത്തിനും വെള്ളത്തിനുമായി ഉറപ്പായും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ തന്റെ ഈ പ്രതികരണം വോട്ട് ചെയ്യുന്ന ഒരു സാധാരണക്കാരൻ എന്നതിനപ്പുറം രാഷ്ട്രീയമായ ഒരു ഉദ്ദേശവും ഇല്ലെന്നും താരം വ്യക്തമാക്കി.

എന്തിന് ടാക്സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുതെന്നും വിശാൽ കുറ്റപ്പെടുത്തി. ഇപ്പോഴും കനത്തമഴയാണ് ചെന്നൈയിൽ തുടരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റയതോടെയാണ് ചെന്നൈ നഗരം വെള്ളത്തിലായത്.

കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇനിയും തോരാതെ വന്നതോടെ ചെന്നൈ നഗരത്തിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

Advertisement