കാർത്തികയുടെ വിവാഹത്തിന് രാധ നൽകിയത് 500 പവൻ; സ്വർണസാരി; മരുമകൻ രോഹിതിന് 500 കോടി ആസ്തി; രാധയുടെ സമ്പത്തിന്റെ ഉറവിടം അറിയുമോ?

54394

ഇക്കഴിഞ്ഞ ദിവസമാണ് നടി കാർത്തിക നായരുടേയും രോഹിത് മേനോന്റേയും ിവവാഹം നടന്നത്. വലിയ ആഘോഷമായി ബ്രഹ്‌മാണ്ഡ വിവാഹം തന്നെയായിരുന്നു കാർത്തികയുടേത്. മുൻകാല നടിയായ രാധയുടേയും പ്രശസ്ത ബിസിനസുകാരനായ രാജശേഖരൻ നായരുടേയും മകളാണ് കാർത്തിക.

അതുകൊണ്ട് തന്നെ താരസമ്പന്നമായ ചടങ്ങിൽ ആർഭാടങ്ങൾക്ക് ാെരു കുറവും ഉണ്ടായിരുന്നില്ല. കോടികൾ പൊടിച്ച് നടത്തിയ വിവാഹത്തിൽ കാർത്തിക അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും വിലയേറിയതായിരുന്നു.

Advertisements

കാർത്തികയുടെ വരൻ രോഹിത് മേനോൻ ആണ്. കാസർകോട് സ്വദേശികളായ രവീന്ദ്രൻ മേനോന്റെയും ശർമ്മിളയുടെയും മകനാണ് രോഹിത്. തിരുവനന്തപുരം കവടിയാർ ഉദയപാലസ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ അത്യാഡംബരത്തിൽ നടത്തിയ കാർത്തികയുടെ വിവാ ഹത്തെ കുറിച്ച് ംസസാരിക്കുകയാണ് ബയൽവാൻ രംഗനാഥൻ. പഴയകാല നടി രാധയുടെ മകളും നടിയുമായ കാർത്തിക നായരുടെ വിവാഹത്തെ കുറിച്ചും രാധയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചുമാണ് ബയൽവാൻ രംഗനാഥൻ ഓൺലൈൻ മീഡിയകളോട് പ്രതികരിച്ചിരിക്കുന്നത്.

ALSO READ- ‘വിവാഹത്തിന് മുൻപ് കാമുകനൊപ്പം പബ്ബിൽ പോയിരുന്നു, മദ്യപിച്ചിരുന്നു; ഇപ്പോഴില്ല; അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതു കൊണ്ട് കെട്ടിച്ചമച്ച കഥകളാണിത്’: ചാർമിള

രാധയുടെ സമ്പത്തിന്റെ പ്രധാന ഉറവിടം നക്ഷത്ര ഹോട്ടലുകളാണ് എന്നാണ് രംഗനാഥൻ പറയുന്നത്. രാധയ്ക്ക് അഞ്ചു നക്ഷത്ര ഹോട്ടലുകളുണ്ട്. അവർ സിനിമയിൽ അഭിനയിച്ച് ഉണ്ടാക്കിയതെല്ലാം നക്ഷത്ര ഹോട്ടലുകളിലാണ് ഇൻവെസ്റ്റ് ചെയ്തത്. അതിൽ നിന്നും നന്നായിട്ട് സമ്പാദിക്കുകയും ചെയ്തു.

കൂടാതെ, അവരുടെ രണ്ട് പെൺമക്കളെയും സിനിമ നടിയാക്കണം എന്നുള്ളത് അവരുടെ ആഗ്രഹം ആയിരുന്നു. രണ്ടുപേരെയും നടിയാക്കി എങ്കിലും സിനിമയിൽ അമ്മയെ പോലെ ശോഭിക്കാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. സിനിമകളിൽ നായികമാരെ ഫിക്‌സ് ചെയുന്നത് അവർ വിജയിച്ച ഏതേലും പടത്തിലെ നായിക ആണോ എന്ന് നോക്കിയായിരിക്കും.

അങ്ങിനെ വന്നതുകൊണ്ടാണ് രാധയുടെ രണ്ടുപെൺമക്കൾക്കും സിനിമയിൽ ശോഭിക്കാൻ കഴിയാതെ പോയത്. അതുകൊണ്ട് ആയിരിക്കണം പെട്ടെന്ന് ഒരാളെ കല്യാണം കഴിപ്പിച്ചു വിട്ടത്. അംബിക-രാധയുടെ അമ്മ സരസമ്മ കേരള കോൺഗ്രസിൽ വലിയ പദവിയിൽ ഇരുന്ന ആളാണ്. അവരും അവരുടെ രണ്ടു പെൺമക്കളായ അംബികയെയെയും രാധയെയും സിനിമ നടി ആക്കാൻ ആഗ്രഹിച്ചാണ് നടിമാരാക്കിയത്.

ചെന്നൈയിൽ അംബിക രാധയ്ക്ക് ഒരു സ്റ്റുഡിയോ ഉണ്ട്. 25 ഏക്കർ പറമ്പിലാണ് അവരുടെ സ്റ്റുഡിയോ നിൽക്കുന്നത്. കുറെ വീടുകളും ഉണ്ട് ചെന്നൈയിൽ അവർക്ക്. അംബിക രാധ എന്ന പേരിൽ ഒരു തെരുവ് വരെയുണ്ട് ചെന്നൈയിൽ. അവിടെയുള്ള ബംഗ്ലാവിലാണ് അവർ ഇപ്പോൾ താമസിക്കുന്നതെന്നും രംഗനാഥൻ വെളിപ്പെടുത്തുന്നു.

ALSO READ- ‘2023ൽ ചെയ്ത ഏറ്റവും നല്ല കാര്യം ബോയ്ഫ്രണ്ടുമായി ബ്രേക്ക് അപ്പ് ആയതാണ്; അന്നേ പൊക്കോ എന്ന് പറഞ്ഞു വിട്ടാൽ മതിയായിരുന്നു’: ദിയ കൃഷ്ണ

അവർക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് ഒക്കെ ഉണ്ടായിരുന്നു. ദിണ്ടിഗല്ലിൽ ഒരു മില്ല് ഉണ്ട് അവർക്ക്. അംബികയും രാധയും ഒരു സഹോദരനും അടങ്ങുന്ന അവരുടെ കുടുംബത്തിന് ഇത്രയേറെ സ്വത്തുക്കൾ ഉണ്ടെന്നും അങ്ങിനെ ഉള്ള ആൾക്ക് അവരുടെ മോൾക്ക് ഒരു നൂറു പവന്റെ മുകളിൽ കൊടുത്ത് കല്യാണം നടത്തുന്നത് വലിയ വിഷയം ഒന്നും അല്ലല്ലോയെന്നാണ് രംഗനാഥൻ ചൂണ്ടിക്കാണിക്കുന്നത്.

രണ്ടു പെൺമക്കളെയും രാധ അഭിനയത്തിലേക്ക് കൊണ്ട് വന്നെങ്കിലും മകനെ അതിലേക്ക് അവർ കൊണ്ടുവരാതെ ഇരുന്നത് അവന് ഇഷ്ടമല്ലാത്തത് കൊണ്ടാണ്. അംബികയ്ക്കും രാധയ്ക്കും ഒരു സഹോദരൻ ഉണ്ടായിരുന്നു, അയാളും അഭിനയത്തിലേക്ക് വന്നില്ല.

ഇവരുടെ അവരുടെ സ്റ്റുഡിയോയുടെ നടത്തിപ്പ് ആയിരുന്നു അയാൾക്ക്. നമ്മളെക്കാൾ ബുദ്ധിശാലിയാണ് രാധ. 500 പവന്റെ സ്വർണം കൊടുത്ത് രാധ മകളെ കെട്ടിച്ചിട്ടുണ്ട് എങ്കിൽ മരുമകൻ ആയ പയ്യന്റെ കയ്യിൽ ഉറപ്പായും ഒരു 500 കോടിയ്ക്ക് മുകളിൽ ഉള്ള സ്വത്തുക്കൾ ഉണ്ടാവുമെന്നാണ് രംഗനാഥൻ പറയുന്നത്.

സാധാരണ കാശുകാരന് ഒന്നും രാധ മോളെ കെട്ടിച്ചു കൊടുക്കുകയോ മരുമകൻ ആക്കുകയോ ചെയ്യില്ല. കാർത്തികയെ വിവാഹം ചെയ്ത രോഹിത്തിന്റെ കയ്യിൽ ഉറപ്പായിട്ടും 500 കോടിയ്ക്ക് മുകളിൽ സ്വത്തും അതിന് അനുസരിച്ചുള്ള ജോലിയും ഉള്ള ആളായിരിക്കു.

അയാൾ ഒരു സിനിമ നടൻ ഒക്കെ ആയിരുന്നെങ്കിൽ എല്ലാവരും അയാളുടെ സ്വത്തു വിവരങ്ങൾ ഒക്കെ പറഞ്ഞേനെ. വിഐപി കുടുംബത്തിൽ ആണ് രാധ മോളെ കെട്ടിച്ചു വിട്ടത്. അംബാനി കുടുംബത്തിൽ ഒക്കെ പെണ്ണ് കൊടുക്കില്ലേ അതുപോലെ ആണെന്നും രംഗനാഥൻ വിശദീകരിക്കുന്നു,

കാർത്തികയുടെ പയ്യൻ രോഹിത്തും രാധയുമൊക്കെ ഇൻകം ടാക്‌സ് കൃത്യമായി അടക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർ പരസ്യമായി നടത്തിയ കല്യാണത്തിന്റെ പേരിൽ ആ വീട്ടിലേക്ക് ചെലവാക്കിയ കാശിന്റെ കണക്ക് ചോദിച്ച് ആർക്കും കയറി ചെല്ലാൻ പറ്റില്ല. 500 പവന്റെ സ്വർണവും ലക്ഷങ്ങൾ ചിലവാക്കിയ പട്ടുസാരിയും ആയിരുന്നു കാർത്തികയ്ക്ക്.

ആ സാരിയൊക്കെ സ്പെഷ്യൽ ആയി ചെയ്യിപ്പിച്ചതാണ്. അതും സ്വർണം കൊണ്ട് ചെയ്യിപ്പിച്ചത്. ഭക്ഷണം ഒക്കെ കെങ്കേമം ആയിരുന്നു. ഇവർക്ക് ഇതിനുമാത്രം ക്യാഷ് എവിടുന്നു ആണെന്ന് എല്ലാവരും ചിന്തിക്കും. അവരുടെ സ്റ്റുഡിയോ കല്ല് വിലയ്ക്ക് വിറ്റാലും നൂറുകോടി രൂപ കിട്ടുമെന്നും ടാക്‌സ് അടയ്ക്കുന്നത് കൊണ്ട് ഇൻകം ടാക്‌സ് റെയിഡ് ഒന്നും വരില്ലെന്നും രംഗനാഥൻ പറയുന്നു.

Advertisement