‘വിവാഹത്തിന് മുൻപ് കാമുകനൊപ്പം പബ്ബിൽ പോയിരുന്നു, മദ്യപിച്ചിരുന്നു; ഇപ്പോഴില്ല; അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതു കൊണ്ട് കെട്ടിച്ചമച്ച കഥകളാണിത്’: ചാർമിള

338

മലയാള സിനിമയിലെ ഒരു കാലത്തെ ശ്രദ്ധേയ സാന്നിദ്ധ്യം ആയിരുന്നു നടി ചാർമിള. മോഹൻലാലിന്റെ നായികയായി സിബിമലയിലിന്റെ ധനം എന്ന ചിത്രത്തിലൂടെ ആണ് നടി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് തമിഴടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നടി തിളങ്ങിയിരുന്നു.

അതേ സമയം ജീവിതത്തിലെ താളപ്പിഴകൾ മൂലം നടി സിനിമയിൽ നിന്നും ഇടവേള എടത്തിരുന്നു. എന്നാൽ ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ചാർമിള വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരുന്നു. ജീവിതത്തിൽ ഒരുപാടു വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട താൻ ഇപ്പോഴും അഭിനയത്തിലെയ്ക്ക് തിരിച്ചു വന്നത് മകനെ വളർത്താൻ വേണ്ടിയാണെന്നും കടങ്ങൾ ഇനിയും തീർക്കാൻ ഉള്ളതു കൊണ്ട് ആണെന്നും താരം മുമ്പ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Advertisements

അതേ സമയം ചാർമിള ഒരു മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഇപ്പോഴും ഇൻഡസ്ട്രിയിൽ നില നിൽക്കു ന്നുണ്ട്. അതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചാർമിള പറഞ്ഞത് ഇങ്ങനെ. താൻ മദ്യപിച്ചിരുന്നെന്ന് പറയുന്നവരുണ്ട്. ഒരിക്കലുണ്ടായിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു. കല്യാണം കഴിഞ്ഞ് കുഞ്ഞായി. എന്റെ മൂന്നാമത്തെ ഭർത്താവുമൊത്ത് വിവാഹത്തിന് മുമ്പായി എല്ലാ സ്ഥലത്തും കറങ്ങാൻ പോകുമായിരുന്നു. പബ്ബിലും പാർട്ടിയിലുമൊക്കെ. എന്റെ കാമുകന്റെ കൂടെയാണ് ഞാൻ പോകുന്നത്. പ്രായം അതായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷം അതൊക്കെ മാറി. പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനിൽ മദ്യപിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

ALSO READ- ‘2023ൽ ചെയ്ത ഏറ്റവും നല്ല കാര്യം ബോയ്ഫ്രണ്ടുമായി ബ്രേക്ക് അപ്പ് ആയതാണ്; അന്നേ പൊക്കോ എന്ന് പറഞ്ഞു വിട്ടാൽ മതിയായിരുന്നു’: ദിയ കൃഷ്ണ

ഒരാൾ ഷൂട്ടിംഗ് ലൊക്കേഷനിൽ എന്തിനാണ് മദ്യപിക്കുന്നത്. മദ്യപിക്കണമെങ്കിൽ ഒരു പാർട്ണർ വേണം. അത് കാമുകൻ ആകുമ്പോൾ സുഖം കൂടും. രണ്ടു പേരും ഒരുമിച്ച് പോകുന്നു കറങ്ങുന്നു. അത് വ്യക്തിപരമായ കാര്യമാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ വന്ന് മദ്യപിച്ചിട്ട് എന്ത് കാര്യം? രണ്ടും കണക്ട് ചെയ്തിട്ട് കാര്യമില്ല. ഇവിടുത്തെ ജോലി വേഗം തീർത്തിട്ട് വേണം അവിടെ പോയി എൻജോയ് ചെയ്യാൻ എന്നാണ് ചിന്തിക്കുന്നതെന്നാണ് ചാർമിള പറയുന്നത്.

താൻ ഒരു അമ്മ എന്ന നിലയിൽ തന്റെ മകന് ഒരു മാതൃകയാകണം. നാളെ അവനൊരു തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാണിക്കുമ്പോൾ നീയൊരു സ്ത്രീയായിട്ട് ഇങ്ങനെ ചെയ്താൽ പിന്നെ ആണായ എനിക്ക് ചെയ്തു കൂടേയെന്ന് ചോദിക്കും. അത് പാടില്ല. അതിനാലാണ് മദ്യപാനമടക്കുമുള്ള കാര്യങ്ങൾ മൊത്തമായും നിർത്തിയതെന്നും ചാർമിള വിശദീകരിച്ചു.
ALSO READ- ഇന്ദ്രൻസിന്റെ മോഹം അകലെ; പത്താംക്ലാസ് പാസാകാൻ ഇനിയും കാത്തിരിക്കണം; പുതിയ കുരുക്കായി രേഖകൾ

പിന്നെ, അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാതാകുമ്പോഴാണ് കഥകൾ ഉണ്ടാക്കുന്നതെന്നും ചാർമിള ആരോ പി ച്ചു. ‘എല്ലാവരും സ്നേഹത്തോടെ സംസാരിക്കും. പക്ഷെ ഒരു സമയത്ത് എല്ലാവരും അഡ്ജസ്റ്റ്മെന്റ്സ് ചോദിക്കും. അഡ്ജസ്റ്റ് ചെയ്താൽ ഈ സിനിമയിൽ വരാമെന്ന് പറയും. അപ്പോൾ സിനിമ വേണ്ട എന്ന് പറഞ്ഞ് താൻ പോകും.

‘പക്ഷെ അവർക്ക് അത് പിടിക്കില്ല. അവരുടെ കൂടെ പോയല്ലോ പിന്നെ എന്റെ കൂടെ ഉണ്ടായിക്കൂടെ എന്നാകും അവർ പറയുക. അവർ താരതമ്യം ചെയ്യുന്നത് എന്റെ മുൻ കാമകുന്മാരെക്കുറിച്ചായിരിക്കും’ -എന്നും ചാർമിള പറഞ്ഞു.

നീ വന്നില്ലല്ലോ ഇനി നീ എങ്ങനെ ജീവിക്കും എന്ന് കാണിച്ചത് തരാം എന്ന് വാശി പിടിച്ച് കുറേ പേർ നടക്കുകയാണ്. അങ്ങനെയാണ് കഥകളുണ്ടാകുന്നതും അവസരങ്ങളില്ലാതെ പോകുന്നതെന്നും ചാർമിള പറഞ്ഞു.

Advertisement