‘2023ൽ ചെയ്ത ഏറ്റവും നല്ല കാര്യം ബോയ്ഫ്രണ്ടുമായി ബ്രേക്ക് അപ്പ് ആയതാണ്; അന്നേ പൊക്കോ എന്ന് പറഞ്ഞു വിട്ടാൽ മതിയായിരുന്നു’: ദിയ കൃഷ്ണ

224

മലയാളികൾക്ക് ഏറെ ജനപ്രിയനായ താരമാണ് കൃഷ്ണകുമാർ. മലയാള സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുകയാണ് നടൻ. നടന്റെ ഭാര്യ സിന്ധുവും നാല് പെൺമക്കളും ആരാധകർക്ക് ഏറെ ഇഷ്ട്‌പ്പെട്ടവരാണ്.

സോഷ്യൽ മീഡിയകളിലും യൂട്യൂബ് വീഡിയോകളിലൂടെയും സജീവമാണ് താരങ്ങൾ. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ആണ് ദിയ കൃഷ്ണ. പാട്ടും ഡാൻസുമൊക്കെയായി ദിയ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. യൂ ട്യൂബ് വീഡിയോകളിലൂടെയും അല്ലാതെയും ആണ് പ്രേക്ഷകരുടെ ഇഷ്ടം കൃഷ്ണകുമാറിന്റെ ഇളയമകൾ ദിയ നേടിയെടുത്തത്. സോഷ്യൽ മീഡിയയിലെ താരമാണ് ദിയ.

Advertisements

ബിഗ് സ്‌ക്രീനിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയത്തിൽ തിളങ്ങാനാവുമെന്ന് ദിയയും തെളിയിച്ചിരുന്നു. ഡബ്സ്മാഷും ഡാൻസ് വീഡിയോകളുമായാണ് ദിയ എത്താറുള്ളത്. ഇപ്പോള് യൂട്യൂബിലും സജീവമാണ് ദിയ. ദിയ പങ്കുവെക്കുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

ദിയ ഇപ്പോൾ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആവുന്നത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. വൺ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ദിയ ഇതിനിടെ ബോയ് ഫ്രണ്ട് ആയ വൈഷ്ണവുമായി പിരിഞ്ഞിരുന്നു.

ALSO READ- ഇന്ദ്രൻസിന്റെ മോഹം അകലെ; പത്താംക്ലാസ് പാസാകാൻ ഇനിയും കാത്തിരിക്കണം; പുതിയ കുരുക്കായി രേഖകൾ

നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ദിയ ഇപ്പോഴിതാ തന്റെ ബ്രേക്കപ്പിനെക്കുറിച്ചും ന്യൂ ഇയർ തീരുമാനത്തെക്കുറിച്ചും പറയുകയാണ്.

താനൊക്കെ സ്‌കൂളിൽ പഠിക്കുന്ന പ്രായത്തിൽ അമ്മ നല്ല സ്ട്രിക്ട് ആയിരുന്നു. ഇപ്പോൾ അത്ര സ്ട്രിക്ട് അല്ല, എങ്കിലും ചില കാര്യങ്ങളിൽ അമ്മയെ പേടിയുണ്ട്. അമ്മയെക്കളും പേടി തനിക്ക് അച്ഛനെ ആണെന്നാണ് ദിയ പറയുന്നത്.

തനിക്ക് ദൈവത്തിലും, ഗോസ്റ്റിലും വിശ്വാസം ഉണ്ട്. ന്യൂ ഇയർ റെസല്യൂഷൻ ഇത്തവണ ജിം തന്നെയാണ്. യൂട്യുബിനെക്കാളും ഏറെ ഇഷ്ടം ഇൻസ്റ്റാഗ്രാം ആണ്. താൻ എന്താണ് എന്ന് മനസിലാക്കി തന്നത് ഇൻസ്റ്റ ആണ്. വരുമാനം വച്ച് നോക്കുമ്പോൾ യൂ ട്യൂബാണ് നല്ലതെന്നും താരം പറയുകയാണ്.

ALSO READ- ‘എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നു പ്രണയിച്ചാലോ?’; മോനിഷ അന്ന് എന്നോട് ചോദിച്ചതിങ്ങനെ, വെളിപ്പെടുത്തി വിനീത്

2023 ൽ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണ് എന്ന് ചോദിച്ചാൽ എക്‌സ് ബോയ് ഫ്രണ്ടുമായി ബ്രേക്കപ്പ് ആയതാണ്. അത് എവിടെയും പറയും. എന്തെന്നാൽ ഇപ്പോൾ, തന്നെ ആളുകൾ കാണുമ്പൊൾ താൻ നല്ല ഗ്ളോയിങ് ആയിട്ടുണ്ട് എന്ന് പറയാറുണ്ട്. പുള്ളിക്കാരനെ മാത്രം മോശം പറയുന്നില്ലെന്നും ദിയ വിശദീകരിക്കുന്നു.

തന്റെ ഭാഗത്തും തെറ്റുകൾ ഉണ്ടായിട്ടുണ്ട്. പിന്നെ ചില കാര്യങ്ങൾ കണ്ടപ്പോൾ താൻ പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. അന്നേ പൊക്കോ എന്ന് പറഞ്ഞു വിട്ടാൽ മതിയായിരുന്നു. കുറെ അഡ്ജസ്റ്റ് ചെയ്തു പിടിച്ചു നിർത്താൻ ശ്രമിച്ചു, പക്ഷെ അത് വേണ്ടിയിരുന്നില്ല അന്നേ എല്ലാം നിർത്താവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ദിയ പറയുന്നത്.

തന്റെ ഭാഗത്ത് ഉണ്ടായ ഏറ്റവും വലിയ തെറ്റ് അതായിരുന്നു. സിംഗിളായി ഇപ്പോൾ തുടരുമ്പോൾ വളരെ ഹാപ്പിയാണ്. താൻ അത്രയും ആൺകുട്ടികളെ പഠിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനി ഏതൊക്കെ സാധനങ്ങൾ അടുത്ത് വന്നാലും തനിക്ക് അറിയാം ഇവർ എങ്ങനെ ഉള്ളതാണ് എന്നും ദിയ വെളിപ്പെടുത്തി.

തനിക്ക് ജീവിതത്തിൽ ഒറ്റക്ക് ആയിരിക്കുന്നത് ഇഷ്ടം അല്ല. അതുകൊണ്ടുതന്നെ സോളോട്രിപ്പ് പറ്റുന്നതല്ല. ട്രാൻസ്ജെൻഡർ ഫ്രണ്ട്‌സുമായി എന്തുകൊണ്ട് ഒരു സൗഹൃദം ആയിക്കൂടാ എന്നും ചോദ്യങ്ങൾക്ക് മറുപടിയായി ദിയ പറയുന്നു. കാരണം പെൺകുട്ടികളെയും ആൺകുട്ടികളെയും പോലെ ഉള്ള ആളുകൾ ആണ് അവരും. കാഞ്ചന മൂവിയിൽ നിന്നുമാണ് അവരുടെ അനുഗ്രഹം വാങ്ങുന്ന സിസ്റ്റം താൻ മനസിലാക്കിയതെന്നും ദിയ വിശദമാക്കി.

Advertisement